20 നവംബർ 2021

പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ നൂതനമായ മാര്‍ഗങ്ങള്‍ തേടണമെന്ന് മുഖ്യമന്ത്രി
(VISION NEWS 20 നവംബർ 2021)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോൾ നിരന്തരമായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ നൂതനമായ മാര്‍ഗങ്ങള്‍ തേടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സംസ്ഥാനം നേരിട്ട ദുരന്ത സമയങ്ങളില്‍ ഫയര്‍ഫോഴ്‌സിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച മുഖ്യമന്ത്രി അടിയന്തര സാഹചര്യം നേരിടാന്‍ ഫയര്‍ഫോഴ്‌സ് സേനയെ സജ്ജമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും വ്യക്തമാക്കി.

‘ഉയര്‍ന്ന നിലവാരമുള്ള മാനവ വിഭവ ശേഷിയാണ് സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പ്രധാനം. അഗ്നിരക്ഷാ സേനയുടെ ആപ്തവാക്യത്തെ പൂര്‍ണമായും പ്രവര്‍ത്തിയിലൂടെ കാണിച്ചുകൊടുക്കേണ്ടവരാണ് ഫയര്‍ഫോഴ്‌സ്. കേരളത്തിലെ ഫയര്‍ഫോഴ്‌സിന് കഴിഞ്ഞ നാളുകളില്‍ ഇതിനു സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only