15 നവംബർ 2021

അതിവേഗ ഇലക്ട്രിക് സ്‌കൂട്ടറുമായി കൊമാക്കി
(VISION NEWS 15 നവംബർ 2021)
ദില്ലി: പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉടന്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് ദില്ലി ആസ്ഥാനമായുള്ള ഇവി നിര്‍മ്മാതാക്കളായ കൊമാകി. വെനീസ് എന്നാണ് ഈ പുതിയ സ്‌കൂട്ടറിന്റെ പേരെന്നും കൊമാക്കിയുടെ ഹൈ സ്പീഡ് മോഡലുകളുടെ അഞ്ചാമനായ ഈ സ്‌കൂട്ടര്‍ ഉടന്‍ പുറത്തിറങ്ങും എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 10 പെപ്പി നിറങ്ങളില്‍ പുതിയ വെനീസ് അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. റീജനറേറ്റീവ് ബ്രേക്കിംഗ്, റിപ്പയര്‍ സ്വിച്ച്, മൊബൈല്‍ കണക്റ്റിവിറ്റി തുടങ്ങിയ നിരവധി ഫീച്ചറുകളോടെയാണ് കൊമാകി വെനീസ് ഇലക്ട്രിക് സ്‌കൂട്ടര്‍ ലഭ്യമാക്കുന്നത്.

വരാനിരിക്കുന്ന അതിവേഗ ഇവി വലിയ ഇരിപ്പിടവും അധിക സ്റ്റോറേജ് ബോക്സ് സൗകര്യവും നല്‍കുമെന്ന് കൊമാക്കി അവകാശപ്പെടുന്നു. ഏറ്റവും ആവേശകരമായ ലോഞ്ചുകളിലൊന്നാണ് വെനീസെന്നും 10 അതിശയിപ്പിക്കുന്ന നിറങ്ങളിലുള്ള ആധുനിക സാങ്കേതികവിദ്യയുടെ ഐക്കണിക് ഡിസൈനിന്റെ മിശ്രിതം ഉപഭോക്താക്കള്‍ക്ക് ഒരു വിരുന്നു തന്നെ ആയിരിക്കും എന്നും ഈ പുതിയ മോഡലിന്റെ ലോഞ്ചിനെക്കുറിച്ച് സംസാരിക്കവേ കൊമാകി ഇലക്ട്രിക് ഡിവിഷന്‍ ഡയറക്ടര്‍ ഗുഞ്ജന്‍ മല്‍ഹോത്ര പറഞ്ഞു.

ഈ സ്‌കൂട്ടറിന്റെ ഗവേഷണത്തിലും വികസനത്തിലും കമ്പനി വളരെയധികം പരിശ്രമിച്ചതായും റിപ്പയര്‍ സ്വിച്ച്, റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം, കൂടാതെ ഇന്ത്യന്‍ റോഡുകളില്‍ ഓടിക്കാന്‍ അനുയോജ്യമായ സ്‌കൂട്ടര്‍ എന്നിങ്ങനെയുള്ള എല്ലാ ആധുനിക സവിശേഷതകളും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only