23/11/2021

'കമ്മ്യൂണിസം വിലയിരുത്തപ്പെടുന്നു'; സംവാദസദസ്സ്
(VISION NEWS 23/11/2021)
കൊടുവള്ളി: കഴിഞ്ഞ നൂറ്റാണ്ടിൽ ലോകത്തെ ത്രസിപ്പിച്ച കമ്മ്യുണിസം ത കർന്നടിഞ്ഞത്ആത്മീയതയില്ലാത്ത ഭൗതികവാതം നിമിത്തമാണെന്ന് മാധ്യമം -മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ.അബ്ദുറഹിമാൻ അഭിപ്രായപ്പെട്ടു.ജമാ അത്തെ ഇസ്ലാമി കേരള നവംമ്പർ 15 മുതൽ ഡിസംബർ 15 വരെ നടത്തുന്ന ഇസ് ലാം ആശയസംവാദത്തിൻ്റെ സൗഹൃദ നാളുകൾ ക്യാമ്പയിൻ്റെ ഭാഗമായി

കോഴിക്കോട് ജില്ലാ കമ്മിറ്റി

കൊടുവള്ളി ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ

സംഘടിപ്പിച്ച
'കമ്മ്യൂണിസം വിലയിരുത്തപ്പെടുന്നു '
സംവാദസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രം വെടിഞ്ഞ് വലത് പക്ഷ വാക്താക്കളും പ്രയോക്താക്കളുമായി മാറിയത് കൊണ്ടാണ് മുതലാളിത്വത്തിനെതിരെ ശബ്ദിക്കാനാവാതെ പോകുന്നത്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ പേര് കേട്ട രാജ്യത്ത് പോലും മുതലാളിത്വമാണ് ഇപ്പോൾ പിൻതുടരുന്നത്.

മുതലാളിത്വത്തിൻ്റെ ചൂഷിതരാജ്യമായി ഇന്ത്യയും മാറിയിരിക്കുന്നു. ജനങ്ങളെ ചൂഷണം ചെയ്യുന്ന മുതലാളിത്വത്തിനെതിരെ സമരം ചെയ്യാൻ പോലും ഇന്ത്യയിലെ കമ്യുണിസ്റ്റുകൾക്ക് കഴിയുന്നില്ല.

രാജ്യത്തിൻ്റെ മുഖ്യ ശത്രുവായ ഫാഷിസത്തിനെതിരെ പോരാടാൻ ഇടത് പക്ഷം അടക്കമുള്ള മത നിരപേക്ഷ ശക്തികൾക്കൊപ്പം

ഇസ്ലാമിക പ്രസ്ഥാനം ഇനിയുമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യനായി മനസ്സമാധാനത്തോടെ ജീവിക്കണമെങ്കിൽ ഇത്തരം ഭൗതിക പ്രത്യയശാസ്ത്രങ്ങൾ വലിച്ചെറിഞ്ഞ് ദൈവം തന്ന വിശുദ്ധ വഴിയിലേക്ക് വരണമെന്നും അദ്ധേഹം തുടർന്ന് പറഞ്ഞു

ജില്ലാ പ്രസിഡൻറ് ടി.ശാക്കിർ അധ്യക്ഷത വഹിച്ചു.

ജമാ അത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ,ജില്ലാ വൈസ് പ്രസിഡൻറ് എം.എം.മുഹ്യുദ്ദീൻ സംസാരിച്ചു.

കോഴിക്കോട് ജില്ല അസിസ്റ്റൻറ് സെക്രട്ടറിആർ.കെ.അബ്ദുൽ മജീദ്,ഏരിയപ്രസിഡൻറ് പി.അബ്ദുല്ല സംബന്ധിച്ചു.കെ. സാലിം അസ്ലം ഖിറാഅത്ത് നടത്തി, അദീബ് ഫർഹാൻ ഗാനം അവതരിപ്പിച്ചു.ഷിഹാബുദ്ധീൻ ഇബ്നു ഹംസ സ്വാഗതവും

കൺവീനർ
യു.കെ.അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only