27/11/2021

ഒമിക്രോണ്‍ വകഭേദം; ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി
(VISION NEWS 27/11/2021)
ദക്ഷിണാഫ്രിക്കയിൽ കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിൽ രാജ്യത്ത് കൂടുതൽ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സീൻ്റെ രണ്ടാം ഡോസ് വിതരണം വേഗത്തിലാക്കാനും വകഭേദം കണ്ടെത്തുന്ന മേഖലകളിൽ നിയന്ത്രണം ശക്തമാക്കാനും പ്രധാനമന്ത്രി നിർദേശം നൽകി. ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർദേശം. കൂടുതൽ പ്രതിരോധ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾ നീക്കിയ തീരുമാനം പുനപരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only