17 നവംബർ 2021

ഗായകൻ പീർ മുഹമ്മദ് അനുസ്മരണം
(VISION NEWS 17 നവംബർ 2021)


കൊടുവള്ളി:ഇശൽ മാല മാപ്പിള കലാ സാഹിത്യ സംഘം കോഴിക്കോടിൻ്റെ ആഭിമുഖ്യത്തിൽ മാപ്പിളപ്പാട്ട് ഗായകൻ പീർ 

മുഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചു.ആകാശവാണി കലാകാരനും ഗായകനുമായ ബക്കർ തോട്ടുമ്മൽ തലശ്ശേരി ഉദ്ഘാടനം ചെയ്തു.ടി.അബ്ദുല്ല ചേന്ദമംഗല്ലൂർ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകനും ഗാന രചയിതാവുമായ

അഷ്റഫ് വാവാട്, ഗാനരചയിതാവ്  ശാഹുൽ ഹമീദ് തെഞ്ചേരി, മാപ്പിളപ്പാട്ട് കലാകാരി സു  ബൈദ തൃക്കരിപ്പൂർ, ഇ.ക്കെ.ശൗക്കത്തലി ഓമശ്ശേരി അനുസ്മമരണ പ്രഭാഷണം നടത്തി.മുഹമ്മദ് അപ്പ മണ്ണിൽ സ്വാഗതവും

അബ്ദുല്ല ചേളാരി നന്ദിയും പറഞ്ഞു.

ഗായകരായ ഇബ്രാഹിം മലയിൽ, സുലൈമാൻ പുളിക്കൽ, ഖാലിദ് മൊഗ്രാൽ, ഹനമെഹറിൻ, റിയാസ് ഓമശ്ശേരി, സാജുദ്ധീൻ, ഷബീന എന്നിവരുടെ നേതൃത്വത്തിൽ പീർ മുഹമ്മദ് പാടിയ പാട്ടുകളുടെ അവതരണവും നടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only