21 നവംബർ 2021

പൃഥ്വിരാജിന് പിന്നാലെ ഇന്ദ്രജിത്തും സംവിധാനത്തിലേക്ക്
(VISION NEWS 21 നവംബർ 2021)
പൃഥ്വിരാജ് സുകുമാരന് പിന്നാലെ നടനും സഹോദരനുമായ ഇന്ദ്രജിത്തും സംവിധാനത്തിലേക്ക്. ചാനൽ അഭിമുഖത്തിലാണ് താന്‍ ഒരു സിനിമ ഉടനെ തന്നെ സംവിധാനം ചെയ്യുമെന്ന് ഇന്ദ്രജിത്ത് അറിയിച്ചത്. സിനിമയുടെ സ്‌ക്രിപ്റ്റ് ഏകദേശം പൂര്‍ത്തിയായെന്നും ഇനി അതില്‍ കുറച്ച് പണികള്‍ കൂടി ബാക്കിയുണ്ടെന്നും ഇന്ദ്രജിത്ത് പുലര്‍വേളയില്‍ പറഞ്ഞു.അതേസമയം, സിനിമ സംവിധാനം ചെയ്യാനുള്ള പദ്ധതിയെക്കുറിച്ച് താന്‍ ഇതുവരെ എവിടെയും വെളിപ്പെടുത്തിയിട്ടില്ലെന്നും ഇന്ദ്രജിത്ത് പറഞ്ഞു. മറ്റുള്ള കാര്യങ്ങളില്‍ നിന്ന് ബ്രേക്ക് എടുത്ത് ഇതിനു വേണ്ടി സമയം മാറ്റി വെക്കേണ്ടതുണ്ട്. കുറച്ച് വലിയ ബജറ്റിലുള്ള ചിത്രമാണെന്നും അതുകൊണ്ട് സമയം എടുക്കുമെന്നും ഇന്ദ്രജിത്ത് വ്യക്തമാക്കി. ലൂസിഫര്‍, ബ്രോ ഡാഡി എന്നീ രണ്ടു ചിത്രങ്ങളാണ് പൃഥ്വിരാജ് സംവിധാനം ചെയ്തിരിക്കുന്നത്. അതേസമയം ഇന്ദ്രജിത്ത് നായകനായി എത്തിയ ‘ആഹാ’ സിനിമയ്ക്ക് തിയറ്ററില്‍ വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only