01 നവംബർ 2021

ക്ലോക്ക് സമ്മാനം നൽകി വേറിട്ട പ്രവേശനോത്സവം
(VISION NEWS 01 നവംബർ 2021)


കൊടുവള്ളി :ഇന്ന് കേരളപ്പിറവി ദിനത്തിൽ കേരളത്തിലെ സ്കൂളുകൾ തുറന്നപ്പോൾ കോഴിക്കോട് ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ പ്രൈമറി സ്കൂളുകളിൽ ഒന്നായ കരുവൻപൊയിൽ ജി.എം.യു.പി സ്കൂളിൽ പ്രവേശനോത്സവം ആഘോഷാരവങ്ങളിൽ നടന്നു.   ഓൺലൈനിൽ മാത്രം പരിചിതരായ അധ്യാപകരും വിദ്യാർത്ഥികളും നേരിൽ കാണുന്നതിന്റെ വൈകാരികത നിറഞ്ഞ അന്തരീക്ഷത്തിൽ നവാഗതരെ വരവേറ്റു. കുരുത്തോലകളും വർണ്ണ കടലാസുകളും ബലൂണുകളുമൊക്കെയായി ഉത്സവ പ്രതീതിയിലായിരുന്നു കുട്ടികളെ സ്കൂളിലേക്ക് സ്വീകരിച്ചത്. ബയോ ബബിൾ രീതിയിൽ കോവി ഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിദ്യാർത്ഥികൾ സ്കൂളിലെത്തിയത്.              സ്കൂളിലെ 37 ക്ലാസ് മുറികളിലും പുത്തൻ ക്ലോക്കുകൾ സമ്മാനിച്ച് ടോസ് കിഡ്സ് വെയർ എന്ന സ്ഥാപനം പ്രവേശനോത്സവം വേറിട്ട അനുഭവമാക്കി മാറ്റി.  സ്കൂളിന് കിട്ടിയ ക്ലോക്ക് പ്രധാനാധ്യാപിക എ. വി . ബീന ഏറ്റുവാങ്ങി.                  വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചു നടന്ന പ്രവേശനോത്സവത്തിന്റെ അടുത്ത ഘട്ടം  രണ്ടാം ബാച്ചിൽ ഉൾപ്പെട്ട കൂട്ടികൾക്കായി  അവർ വരുന്ന ആദ്യ ദിവസം നടത്താനുള്ള ആവേശത്തിലാണ് അധ്യാപകരും രക്ഷിതാക്കളും :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only