08 നവംബർ 2021

കാമുകൻ ചതിക്കുമെന്ന് കൂട്ടുകാരിക്ക് മുൻകാമുകിയുടെ മുന്നറിയിപ്പ്: പ്രണയകലഹം കത്തിക്കുത്തിലേക്ക് നയിച്ചത് ഇങ്ങനെ
(VISION NEWS 08 നവംബർ 2021)
കോട്ടയം: പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ആണ്‍സുഹൃത്തുക്കള്‍ കൂടി ഇടപെട്ടതോടെ കടുത്തുരുത്തിയിൽ ഉണ്ടായത് നാടകീയസംഭവം. വിദ്യാർത്ഥിനികൾ തമ്മിലുള്ള പ്രണയകലഹം അവസാനിച്ചത് കത്തിക്കുത്തിൽ. ഇന്നലെ രാത്രി ഉണ്ടായ ആക്രമണത്തിൽ അമ്പത്തഞ്ചുകാരന് കുത്തേറ്റു. തർക്കത്തിൽ ഇടപെടാനെത്തിയ അയൽവാസിക്കാണ് കുത്തേറ്റത്. സംഭവത്തിൽ കടുത്തുരുത്തി പോലീസ് കേസ് എടുത്തു.

സിനിമയെ വെല്ലുന്ന സംഭവമാണ് ഇന്നലെ കടുത്തുരുത്തിയിൽ അരങ്ങേറിയത്. കടുത്തുരുത്തി മങ്ങാട് സ്വദേശിനിയും കാപ്പുംതല സ്വദേശിനിയും സുഹൃത്തക്കളായിരുന്നു. ഇരുവരും പ്ലസ്‌ടു വിദ്യാർത്ഥികളാണ്. കാപ്പുംതല സ്വദേശിനിയായ പെൺകുട്ടി ചങ്ങനാശ്ശേരി കുറിച്ചി സ്വദേശിയായ ജിബിനുമായി പ്രണയത്തിലായിരുന്നു. ഇവർക്കിടയിലേക്ക് മൂന്നാമതൊരു പെൺകുട്ടിയുടെ അഞ്ജാത ഫോൺകോൾ വന്നതോടെയാണ് സംഭവം ഗുരുതരമായത്. തിരുവമ്പാടി സ്വദേശിനിയായ ഒരു പെൺകുട്ടി മങ്ങാട് സ്വദേശിനിയെ വിളിച്ചു. ജിബിന്റെ മുൻകാമുകിയാണെന്ന് അവകാശപ്പെട്ടായിരുന്നു ഫോൺകോൾ.

ജിബിൻ ചതിക്കുമെന്നും കൂട്ടുകാരിയോട് പ്രണയത്തിൽ നിന്നും പിന്മാറണം എന്ന് പറയണം എന്നുമായിരുന്നു അഞ്ജാത യുവതി ആവശ്യപ്പെട്ടത്. മങ്ങാട് സ്വദേശിയായ കൂട്ടുകാരി കാപ്പുംതല സ്വദേശിനിയായ വിവരം അറിയിച്ചു. സത്യമറിയാൻ പെൺകുട്ടി ഇക്കാര്യം കാമുകനോട് തിരക്കി. എന്നാൽ, തനിക്ക് അങ്ങനെ ഒരു പെൺകുട്ടിയെ അറിയില്ലെന്നായിരുന്നു ജിബിൻ നൽകിയ മറുപടി. തങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കാനാണ് നിന്റെ കൂട്ടുകാരി ശ്രമിക്കുന്നതെന്ന് ജിബിൻ കാമുകിയോട് പറഞ്ഞു. ഇതോടെ കൂട്ടുകാരികൾക്കിടയിൽ തർക്കമായി. തർക്കത്തിൽ വീട്ടുകാർ വരെ ഇടപെടേണ്ടി വന്നു.

മങ്ങാട് സ്വദേശിനിയും ഞീഴൂര്‍ തിരുവാമ്പാടി സ്വദേശിനിയും തമ്മിലാണ് തര്‍ക്കമുണ്ടായത്. ഇതിന് പിന്നാലെ തിരുവമ്പാടി സ്വദേശിനി കുറിച്ചി സ്വദേശികളായ ആണ്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്തി ഇവര്‍ക്കൊപ്പം തര്‍ക്കമുണ്ടായ വിദ്യാര്‍ത്ഥിനിയുടെ അടുത്ത് എത്തുകയായിരുന്നു. വീട്ടില്‍ തര്‍ക്കമുണ്ടായതോടെ ഇടപെടാനെത്തിയ അയല്‍വാസിക്കാണ് കുത്തേറ്റത്. വീട് ആക്രമിക്കാനുള്ള ശ്രമം തടയാന്‍ ശ്രമിച്ചതാണ് അക്രമത്തില്‍ കലാശിച്ചത്. മങ്ങാട് സ്വദേശിനിയുടെ സഹോദരനാണ് ആദ്യം പ്രശ്നത്തിൽ ഇടപെട്ടത്. പ്രശ്നം കൂടുതൽ വഷളായതോടെ വിഷയം ചർച്ച ചെയ്തു തീർക്കാം എന്ന നിലയിൽ അവസാനം കൂട്ടുകാരികൾ എത്തി. അങ്ങനെ നടന്ന ചർച്ചയാണ് സംഘർഷത്തിൽ കലാശിച്ചത്.

കാപ്പുംതല സ്വദേശിനി നാല് ആൺ സുഹൃത്തുക്കൾക്കൊപ്പം ആണ് ഇന്നലെ മങ്ങാട് സ്വദേശിയുടെ വീട്ടിൽ എത്തി ചർച്ചകൾ നടത്തിയത്. അതിനിടെ കാമുകൻ ജിബിൻ രൂക്ഷമായ വാക്കേറ്റത്തിൽ ഇടപെടുകയും മങ്ങാട് സ്വദേശിനിയുടെ പിതാവിനെ മർദിക്കുകയുമായിരുന്നു. ഇതോടെ ചർച്ച വലിയ സംഘർഷത്തിൽ കലാശിച്ചു. തടയാ ശ്രമിക്കുന്നതിനിടെ ബാനർജി ഭവനിൽ അശോകന് കുത്തേൽക്കുകയായിരുന്നു. കുത്തേറ്റ് അശോകൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്.

അക്രമത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.സംഭവസ്ഥലത്ത് നിന്ന് തന്നെ കാമുകനായ ജിബിൻ, കാമുകി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സുധീഷ്, കൃഷ്ണ കുമാർ എന്നീ സുഹൃത്തുക്കളെയും പോലീസ് പിടികൂടി. സംഭവത്തിൽ തിരുവമ്പാടി സ്വദേശിനിയായ മുൻകാമുകിയിൽ നിന്നും മൊഴിയെടുക്കാൻ ആണ് പോലീസ് തീരുമാനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only