12 നവംബർ 2021

പച്ചക്കറിക്ക് തീവില..!!
(VISION NEWS 12 നവംബർ 2021)
പൊളളുന്ന വിലക്കയറ്റത്തിൽ ദുരിതത്തിലായിരിക്കുകയാണ് പൊതുജനം. പച്ചക്കറിവിലയൊക്കെ തൊട്ടാൽ പൊള്ളും. ര​ണ്ടാ​ഴ്ച​യ്ക്കി​ടെ പ​ച്ച​ക്ക​റി​ക്ക് വി​ല കൂ​ടി​യി​രി​ക്കു​ന്ന​ത് പ​കു​തി​യി​ലേ​റെ. കേ​ര​ള​ത്തി​ലും അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലും കാ​ലം തെ​റ്റി മ​ഴ വ​ർ​ധി​ച്ച​താ​ണ് പ​ച്ച​ക്ക​റി​ക്ക് വി​ല കൂ​ടാ​ൻ കാ​ര​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്.

ഹോ​ർ​ട്ടി​കോ​ർ​പ്പി​ൽ പോ​ലും പ​ച്ച​ക്ക​റി​ക്ക് വി​ല​ക്കു​റ​വി​ല്ല. പാ​വ​യ്ക്ക 70 രൂ​പ​യും ത​ക്കാ​ളി​ക്ക് 64 രൂ​പ​യും മു​രി​ങ്ങ​യ്ക്ക് 74 രൂ​പ​യു​മാ​ണ് വി​ല ഇ​ന്ധ​ന വി​ല വ​ർ​ധി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് ക​ഴി​ഞ്ഞ മാ​സ​ത്തെ വി​ല​ക്ക‍​യ​റ്റ​ത്തി​നു കാ​ര​ണ​മാ​യി പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​ന്ധ​ന വി​ല​യി​ൽ നേ​രി​യ കു​റ​വ് വ​രു​ത്തി​യി​ട്ടും വി​ല​ക്ക​യ​റ്റ​ത്തി​നു കു​റ​വു​ണ്ടാ​യി​ല്ല. ദീ​പാ​വ​ലി​ക്കു ശേ​ഷം പ​ച്ച​ക്ക​റി​ക്ക് വി​ല കു​റ​യു​മെ​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും നേ​രെ വി​പ​രീ​ത​മാ​യി വി​ല കു​തി​ച്ചു​യ​രു​ക​യാ​ണു​ണ്ടാ​യ​ത്. പാ​ച​ക​വാ​ത​കം, ഇ​ന്ധ​നം, പ​ല​ച​ര​ക്ക് എ​ന്നി​വ കൂ​ടാ​തെ പ​ച്ച​ക്ക​റി​ക്ക് കൂ​ടെ വി​ല കു​തി​ച്ചു​യ​രു​ന്ന​തോ​ടെ സാ​ധാ​ര​ണ കു​ടും​ബ​ങ്ങ​ളി​ലെ ബ​ജ​റ്റ് താ​റു​മാ​റാ​യി​ട്ടു​ണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only