15 നവംബർ 2021

കാത്തുകാത്തു മടുത്തു; മതിൽ ചാടി മാനാഞ്ചിറ സ്​ക്വയറിലെത്തി സന്ദർശകർ
(VISION NEWS 15 നവംബർ 2021)
കോ​ഴി​ക്കോ​ട്​: കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ല്ലാ​യി​ട​ത്തും അ​യ​ഞ്ഞി​ട്ടും ഇ​​പ്പോ​ഴും തു​റ​ക്കാ​ത്ത മാ​നാ​ഞ്ചി​റ സ്​​ക്വ​യ​റി​ൽ ഞാ​യ​റാ​ഴ്​​ച സ​ന്ദ​ർ​ശ​ക​ർ ക​യ​റി. ശി​ശു​ദി​ന ദി​വ​സം കൂ​ടി​യാ​യി​രു​ന്ന ഞാ​യ​റാ​ഴ്​​ച കു​ട്ടി​ക​ളു​ടെ ക​ളി​യും ചി​രി​യും വീ​ണ്ടും മാ​നാ​ഞ്ചി​റ മൈ​താ​ന​ത്തു​യ​ർ​ന്നു.

കോ​ർ​പ​റേ​ഷ​ൻ ഔ​ദ്യോ​ഗി​ക​മാ​യി തു​റ​ന്നു കൊ​ടു​ത്തി​ല്ലെ​ങ്കി​ലും അ​വ​ധി ദി​വ​സം പു​റ​ത്തി​റ​ങ്ങി​യ​വ​രി​ൽ ചി​ല​ർ മ​തി​ൽ ചാ​ടി അ​ക​ത്ത്​ ക​യ​റു​ക​യാ​യി​രു​ന്നു. കോം​ട്ര​സ്​​റ്റ്​ ഭാ​ഗ​ത്തെ ക​വാ​ട​ത്തി​ന്​ സ​മീ​പ​​ത്തെ ഉ​യ​രം കു​റ​ഞ്ഞ മ​തി​ലാ​ണ്​ മി​ക്ക​യാ​ളു​ക​ളും ചാ​ടി​ക്ക​യ​റി​യ​ത്. അ​റ്റ​കു​റ്റ​പ്പ​ണി തു​ട​രു​ന്ന തൊ​ട്ട​ടു​ത്ത അ​ൻ​സാ​രി പാ​ർ​ക്കി​ലേ​ക്ക്​ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കാ​ൻ താ​ൽ​​ക്കാ​ലി​ക​മാ​യി തു​റ​ന്ന ബി.​ഇ.​എം സ്​​കൂ​ൾ ഭാ​ഗ​ത്തെ പു​തി​യ ക​വാ​ടം വ​ഴി​യും കു​റെ​പേ​ർ അ​ക​ത്തെ​ത്തി.

മ​ര​ത്ത​ണ​ലു​ക​ളി​ലും ഇ​രി​പ്പി​ട​ങ്ങ​ളി​ലും പു​ൽ​ത്ത​കി​ടി​യി​ലു​മെ​ല്ലാം ആ​ളു​ക​ളു​ടെ ആ​ര​വം. ഒ​ഴി​വു​ദി​വ​സം ദൂ​ര​ദി​ക്കി​ൽ നി​ന്നെ​ത്തി​യ​വ​രി​ൽ മ​തി​ൽ ചാ​ടാ​ൻ മ​ടി​ച്ച നി​ര​വ​ധി പേ​ർ അ​ട​ച്ചി​ട്ട ക​വാ​ട​ത്തി​ന്​ മു​ന്നി​ൽ നി​രാ​ശ​രാ​യി മ​ട​ങ്ങി. ന​ഗ​ര​ത്തി​ലെ​ത്തി ബീ​ച്ചും സ​രോ​വ​ര​വു​മെ​ല്ലാം സ​ന്ദ​ർ​ശി​ച്ച്​ മാ​നാ​ഞ്ചി​റ സ്​​ക്വ​യ​ർ കൂ​ടി കാ​ണാ​നെ​ത്തി​യ​താ​യി​രു​െ​ന്ന​ന്ന്​ അ​ട​ച്ച ഗേ​റ്റി​ന്​ മു​ന്നി​ലെ​ത്തി മ​ട​ങ്ങി​യ പു​ളി​ക്ക​ൽ​നി​ന്ന്​ കോ​ഴി​ക്കോ​​ട്ടെ​ത്തി​യ കു​ടും​ബം പ്ര​തി​ക​രി​ച്ചു.

ന​ഗ​ര​ത്തി​ലെ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം പ്ര​വേ​ശ​ന​മാ​യെ​ങ്കി​ലും മാ​നാ​ഞ്ചി​റ സ്​​ക്വ​യ​ർ മാ​ത്ര​മാ​ണ്​ ഇ​നി​യും സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ക്കാ​ത്ത​ത്. ജി​ല്ല സ്​​േ​​പാ​ർ​ട്​​സ്​ കൗ​ൺ​സി​ൽ മാ​നാ​ഞ്ചി​റ മൈ​താ​ന​ത്ത്​ പ​ണി​ത ഓ​പ​ൺ ജിം​നേ​ഷ്യ​ത്തി​ൽ മാ​ത്ര​മാ​ണ്​ ഇ​പ്പോ​ൾ രാ​വി​ലെ പ്ര​വേ​ശ​നം.
മാ​നാ​ഞ്ചി​റ സ്​​ക്വ​യ​റും അ​തോ​ട്​ ചേ​ർ​ന്ന അ​ൻ​സാ​രി പാ​ർ​ക്കി​ലെ കു​ട്ടി​ക​ളു​ടെ ലി​റ്റ​റ​റി പാ​ർ​ക്കും അ​ട​ച്ചി​രി​ക്ക​യാ​ണ്. വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പി​ന്​ കീ​ഴി​ലു​ള്ള ക​ട​പ്പു​റ​വും സ​രോ​വ​രം ജൈ​വോ​ദ്യാ​ന​വു​മെ​ല്ലാം തു​റ​ന്നി​ട്ടും മാ​നാ​ഞ്ചി​റ മാ​ത്രം തു​റ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്​. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ 2020 ഒ​ക്​​ടോ​ബ​റി​ൽ ന​വീ​ക​ര​ണം ക​ഴി​ഞ്ഞ്​ തു​റ​ന്ന സ്​​ക്വ​യ​ർ കോ​വി​ഡ്​ രൂ​ക്ഷ​മാ​യ​തോ​ടെ ഡി​സം​ബ​റി​ലാ​ണ്​ പി​ന്നെ​യും അ​ട​ച്ച​ത്. വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പി​െൻറ 1.7 കോ​ടി​യും കേ​ന്ദ്രാ​വി​ഷ്​​കൃ​ത അ​മൃ​ത്​ പ​ദ്ധ​തി​യി​ൽ​ 80 ല​ക്ഷ​വും ന​ഗ​ര​സ​ഭ ഫ​ണ്ടും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ന​വീ​ക​ര​ണം.

മാ​നാ​ഞ്ചി​റ സ്​​ക്വ​യ​റി​ൽ പു​ൽ​ത്ത​കി​ടി​യു​ടെ​യും മ​റ്റും ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നാ​ലാ​ണ്​ കോ​വി​ഡി​ന്​ ശേ​ഷം തു​റ​ക്കാ​ത്ത​തെ​ന്ന്​ ഡെ​പ്യൂ​ട്ടി മേ​യ​ർ സി.​പി. മു​സ​ഫ​ർ അ​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. അ​ടു​ത്ത ദി​വ​സം​ത​ന്നെ സ്​​ക്വ​യ​ർ തു​റ​ക്കും. പു​ൽ​ത്ത​കി​ടി​യും മ​റ്റും പൂ​ർ​ണ​മാ​യി സ​ജ്ജ​മാ​യി​വ​രു​ക​യാ​ണ്. അ​ൻ​സാ​രി പാ​ർ​ക്കി​ലെ ലി​റ്റ​റ​റി പാ​ർ​ക്കി​ലും അ​റ്റ​കു​റ്റ​പ്പ​ണി പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only