18 നവംബർ 2021

വയനാട്ടില്‍ നോറോ വൈറസ് സാന്നിധ്യം; ജാഗ്രത കര്‍ശനമാക്കി അതിര്‍ത്തി പ്രദേശങ്ങള്‍
(VISION NEWS 18 നവംബർ 2021)
വയനാട്ടില്‍ നോറോ വൈറസ് സാനിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കര്‍ണ്ണാടക അടക്കമുള്ള പ്രദേശങ്ങളില്‍ ജാഗ്രത കര്‍ശനമാക്കി. മൈസൂരു ആരോഗ്യ വിഭാഗവും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്തു നിന്നും ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ എത്തുന്നതും, ട്രൈബല്‍ വിഭാഗത്തിലള്ളവര്‍ കൂടുതലായുമുള്ള കോട്ടെ താലൂക്കില്‍ നിയന്ത്രണവും നിരീക്ഷണവും ശക്തമാക്കി.

വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍ ബോധവത്ക്കരണം ആരംഭിച്ചു. ആശ വര്‍ക്കര്‍മാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, അംഗണവാടി പ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ചാണ് ബോധവത്ക്കരണം നല്‍കിയത്. കേരളത്തില്‍ നിന്നും എത്തുന്നവര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടായാല്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകള്‍. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only