07 നവംബർ 2021

സുഹൃത്തിനെ മദ്യം കൊടുത്ത് മയക്കി, സുഹൃത്തിന്റെ കാമുകിയെ കാമുകനെന്ന വ്യാജേന വിളിച്ചിറക്കി ബലാത്സംഘം ചെയ്തു
(VISION NEWS 07 നവംബർ 2021)
സുഹൃത്തിനെ മദ്യം കൊടുത്ത് മയക്കിക്കിടത്തിയ ശേഷം സുഹൃത്തിന്റെ കാമുകിയെ കാമുകനെന്ന വ്യാജേന വീട്ടിൽ നിന്ന് വിളിച്ചിറക്കി ബലാത്സംഘം ചെയ്ത കേസിൽ യുവാവ് പിടിയിൽ. കുളക്കട കൊച്ചുപറമ്പില്‍ വീട്ടില്‍ റോബിന്‍ സന്തോഷി (24)നെയാണ് പൊലീസ് പിടികൂടിയത്.

വ്യാഴാഴ്ച്ച രാത്രിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. റോബിന്‍, സുഹൃത്തായ യുവാവുമൊത്തു മദ്യപിക്കുകയും യുവാവിനു കൂടുതല്‍ മദ്യം കൊടുത്തു അബോധാവസ്ഥയിലാക്കിയ ശേഷം യുവാവിന്റെ ഫോണില്‍ നിന്നു പെണ്‍കുട്ടിയെ വിളിക്കുകയും ചെയ്തു.

തുടർന്ന് കാമുകനാണെന്നു തെറ്റിദ്ധരിച്ച് വീടിനു വെളിയിലെത്തിയ പെണ്‍കുട്ടിയെ റോബിന്‍ ഭീഷണിപ്പെടുത്തി സമീപത്തെ ഏലായിലേക്കു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. രാത്രിയില്‍ പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്നു വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only