13 നവംബർ 2021

ജീവിതശൈലി രോഗ നിർണായ ക്യാമ്പും ബോധവൽകരണ സെമിനാറും നടത്തി
(VISION NEWS 13 നവംബർ 2021)കച്ചേരിമുക്ക് : കിഴക്കോത്ത് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവും , സിൻസിയർ കച്ചേരിമുക്കും സംയുക്തമായി കച്ചേരിമുക്കിൽ ജീവിതശൈലി രോഗ നിർണായ ക്യാമ്പും , ആരോഗ്യ ബോധവത്കരണ സെമിനാറും സംഘടുപ്പിച്ചു .കിഴക്കോത്ത് ഹെൽത് ഇൻസ്‌പെക്ടർ മുഹമ്മദ് ബഷീർ എൻ എം പരിപാടി ഉൽഘാടനം ചെയ്തു . 

ജൂനിയർ ഹെൽത് ഇൻസ്‌പെക്ടർ സുധ എം ബോധവത്കരണ ക്ലാസ് എടുത്തു . സിൻസിയർ സെക്രട്ടറി കമറുൽ ഹക്കീം കെ സ്വഗതവും പ്രസിഡണ്ട് കെ കെ വിജയൻ അധ്യക്ഷതയും വഹിച്ചു . സിൻസിയർ ഫുട്ബാൾ അക്കാദമി ചെയർമാൻ സിദീഖ് ടി എം , മുതുകാട് ഐ ടി എ പ്രിൻസിപ്പാൾ അജിത്ത് കുമാർ , എന്നിവർ സംസാരിച്ചു . ജൂനിയർ പ്രൈമറി ഹെൽത് ഇൻസ്‌പെക്ടർ ഷൈമ എൻ , ആശ വാർക്കർമാരായ കമല കെ , സുബൈദ കെ കെ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only