21 നവംബർ 2021

മലബാർ സമരം നൂറാം വാർഷികം പരിപാടികൾ ഇന്ന് കൊടുവള്ളിയിൽ
(VISION NEWS 21 നവംബർ 2021)


കൊടുവള്ളി: മലബാർ സമരത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പ്രഭാഷണങ്ങളും സമരഗാനങ്ങളുടെ ആലാപനം തുടങ്ങിയ വിവിധ പരിപാടികൾ മൂന്നു മണി മുതൽ 8 മണി വരെ  കൊടുവള്ളി  കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും . 
ഐ എൻ എൽ സംസ്ഥാന പ്രസിഡൻു൦ ചരിത്ര അധ്യാപകനുമായ പ്രൊഫ എ.പി അബ്ദുൽ വഹാബ്, അഡ്വ പിടിഎ റഹീം എംഎൽഎ, നാസർ കോയ തങ്ങൾ, ഒ പി ഐ കോയ, 
എ൦ പി മുജീബ് റഹ്മാൻ , ഫൈസൽ എളേറ്റിൽ, എ കെ അബ്ദുൽ മജീദ് തുടങ്ങി കലാ സാഹിത്യ, സാമൂഹിക,സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും എന്ന് ഐ എൻ എൽ മണ്ഡലം പ്രസിഡൻറ് അബ്ദുല്ലക്കോയ തങ്ങൾ, സെക്രട്ടറി എ൦ എസ് മുഹമ്മദ് എന്നിവർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only