23 നവംബർ 2021

വാട്സാപ്പിൽ രണ്ട് പുത്തൻ ഫീച്ചറുകൾ കൂടി
(VISION NEWS 23 നവംബർ 2021)
രണ്ട് പുത്തൻ ഫീച്ചറുകൾ കൂടി പുറത്തിറക്കി വാട്സാപ്പ്.സുരക്ഷാ ഫീച്ചറുകളായി ഫ്ലാഷ് കോൾസ്, മെസ്സേജ് ലെവൽ റിപ്പോർട്ടിങ് എന്നിവയാണ് വാട്സ്ആപ്പിൽ അവതരിപ്പിച്ചിരിക്കുന്ന പുത്തൻ ഫീച്ചറുകൾ. വാട്സ്ആപ്പ് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈലിൽ ഒടിപിയാണ് വന്നിരുന്നതെങ്കിൽ ഇനിമുതൽ ഫ്ലാഷ് കോളുകളാകും വരിക.ഒരു ഓട്ടോമേറ്റഡ് കോളിലൂടെ സ്വയം പരിശോധിക്കാൻ ഫീച്ചർ നിങ്ങളെ അനുവദിക്കുന്നു. നിലവിൽ ആൻഡ്രോയിഡ് ഉപകരണങ്ങളിൽ മാത്രമേ ഫീച്ചർ ലഭ്യമാകൂ.

ആരെങ്കിലും കുഴപ്പം പിടിച്ച മെസേജ് അയച്ചാൽ അത് റിപ്പോർട്ട് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് മെസ്സേജ് ലെവൽ റിപ്പോർട്ടിങ് ഫീച്ചർ. ഒരു ഗ്രൂപ്പിലെ മറ്റൊരു ഉപയോക്താവ് അയച്ച സന്ദേശം പോലും ജാതി, മത, വംശ സ്പർദ്ധ വളർത്തുന്നതോ, ഒരാളെ ആക്ഷേപിക്കുന്ന തരത്തിലോ ഉള്ളതാണെങ്കിൽ നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം. ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങൾക്ക് ഈ ഫീച്ചർ ലഭ്യമാണ്. ഈ ഫീച്ചർ ഉപയോഗിക്കാൻ നിങ്ങൾ റിപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന സന്ദേശത്തിൽ ടാപ്പുചെയ്ത് പിടിക്കുക. മെനുവിൽ നിന്ന് 'റിപ്പോർട്ട്' തിരഞ്ഞെടുക്കുക. നിങ്ങൾക്ക് സന്ദേശം റിപ്പോർട്ടുചെയ്യാനോ അല്ലെങ്കിൽ റിപ്പോർട്ട് ചെയ്യുകയും ഒപ്പം തടയാനുമുള്ള ഓപ്ഷൻ ലഭിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only