29/11/2021

ഒമിക്രോൺ ഭീതിയിൽ ലോകം; കൂടുതൽ രാജ്യങ്ങളിൽ പുതിയ കേസുകൾ; അതീവജാഗ്രത
(VISION NEWS 29/11/2021)
കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണിന്‍റെ ഭീതിയില്‍ ലോകം. കാനഡ, ഓസ്ട്രിയ തുടങ്ങി കൂടുതല്‍ രാജ്യങ്ങളില്‍ വൈറസ് റിപ്പോര്‍ട്ടുചെയ്തു. യുകെയില്‍ മൂന്നാമത്തെ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു. ഒമിക്രോണ്‍ പ്രതിരോധത്തിന് കൂടുതല്‍ നടപടികള്‍ യുകെ പുറപ്പെടുവിച്ചു. പൊതുവിടങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കിയതായി അധികൃതര്‍ അറിയിച്ചു.

ദക്ഷിണാഫ്രിക്കയില്‍ നിന്ന് നെതര്‍ലന്‍ഡിലേക്കെത്തിയ 13 പേര്‍ക്ക് ഒമിക്രോണ്‍ കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് നെതര്‍ലന്‍ഡില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. കുടുതല്‍ രാജ്യങ്ങളില്‍ യാത്രാവിലക്ക് നിലവില്‍ വന്നേക്കും. 

അതേസമയം ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതിന്‍റെ പേരില്‍ ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് ലോകരാജ്യങ്ങള്‍ പിന്‍മാറണമെന്ന് പ്രസിഡന്‍റ് സിറില്‍ റാമഫോസ. ലോകത്തിന്‍റെ തീരുമാനം നിരാശാജനകമാണെന്നും യാത്രാവിലക്കുകള്‍ക്ക് ശാസ്ത്രീയ അടിത്തറ ഇല്ലെന്നും പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only