01 നവംബർ 2021

ഓമശ്ശേരി പഞ്ചായത്ത്‌ തല പ്രവേശനോൽസവം ഉൽഘാടനം ചെയ്തു.
(VISION NEWS 01 നവംബർ 2021)


ഓമശ്ശേരി:പഞ്ചായത്ത്‌ തല പ്രവേശനോൽസവം പുത്തൂർ ഗവ:യു.പി.സ്കൂളിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.പി.ടി.എ.പ്രസിഡണ്ട്‌ പി.വി.സ്വാദിഖ്‌ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലേക്കും പഞ്ചായത്ത്‌ ഭരണസമിതി നൽകുന്ന കോവിഡ്‌ പ്രതിരോധക്കിറ്റുകളുടെ പഞ്ചായത്ത്‌ തല വിതരണോൽഘാടനം ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര നിർവ്വഹിച്ചു.

ചടങ്ങിൽ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത്‌ മെമ്പർമാരായ പി.ഇബ്രാഹീം ഹാജി,മൂസ നെടിയേടത്ത്‌,ഓമശ്ശേരി മർക്കന്റൈൻ ബാങ്ക്‌ പ്രസിഡണ്ട്‌ ഒ.കെ.നാരായണൻ,എം.രജൈ,അജാസ് കൊളത്തക്കര,സ്റ്റാഫ് സെക്രട്ടറി എൻ.വി.അബ്ദുറഹിമാൻ മാസ്റ്റർ,സീനിയർ അസിസ്റ്റന്റ് ഹഫ്സ ടീച്ചർ,പി.സി.മൂസ,പി.സുബൈർ എന്നിവർ സംസാരിച്ചു.ഹെഡ്‌ മാസ്റ്റർ പി.എ.ഹുസൈൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only