09 നവംബർ 2021

ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥനും മരിച്ചു; മരണം മൂന്നായി
(VISION NEWS 09 നവംബർ 2021)
കോട്ടയം: ബ്രഹ്മമംഗലത്ത് ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഗൃഹനാഥനും മരിച്ചു. കാലായില്‍ സുകുമാരാനാണ് ആശുപത്രിയില്‍വച്ച് മരിച്ചത്. ഇതോടെ കുടുംബത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.
ഇളയമകള്‍ സുവര്‍ണ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

ഇന്ന് രാവിലെ അയല്‍വാസികള്‍ എത്തി നോക്കിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. സുകുമാരന്റെ ഭാര്യ സീന മൂത്തമകള്‍ സൂര്യ എന്നിവരാണ് മരിച്ചത്. സുകുമാരനും ഇളയമകളും ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

മൂത്തമകളുടെ വിവാഹം സമീപകാലത്ത് മുടങ്ങിയ വിഷമം കുടുംബത്തെ അലട്ടിയിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. മറ്റെന്തെങ്കിലും വിഷയങ്ങള്‍ ഉണ്ടോ എന്നകാര്യം പൊലീസ് പരിശോധിച്ച് വരികയാണ്‌
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only