06 നവംബർ 2021

മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് കരുത്തു നൽകിയ മോയിൻ കുട്ടി സാഹിബ് ജനഹൃദയങ്ങൾ കീഴടക്കിയ നേതാവ്: ബഷീർ അലി ശിഹാബ് തങ്ങൾ
(VISION NEWS 06 നവംബർ 2021)


താമരശ്ശേരി: മുസ്ലിം ലീഗ് പ്രസ്ഥാനത്തെ നേതൃപരമായി നയിച്ച് എല്ലാ വിഭാഗം ജനങ്ങളുടെയും നായകനായി വിട വാങ്ങിയ നേതാവായിരുന്ന സി.മോയിൻ കുട്ടി സാഹിബിന്റെ ഓർമ്മകൾ കരുത്തു പകരുന്നതാണെന്ന് പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ പറഞ്ഞു.
സെപ്തബർ 30ന് ആരംഭിക്കുകയും നവംബർ 9ന് അവസാനിക്കുന്ന ഒന്നാം ചരമ വാർഷിക അനുസ്മരണ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 പാർട്ടി നിലപ്പാടുകളിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറായാവാത്ത മോയിൻ കുട്ടി സാഹിബ് പൊതു ജനങ്ങൾക്ക് ഏറെ സ്വീകാര്യനായിരുന്നുവെന്ന് തെളിക്കുന്നതാണ് എല്ലാവരും ഒന്നായി ചേർന്ന് സി.മോയിൻ കുട്ടി അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനമെന്നും പരിപ്പാടികൾക്ക് എല്ലാ വിധ ആശംസകളും ബഷീർ അലി തങ്ങൾ നേരുകയും ചെയ്തു.
 സി.മോയിൻ കുട്ടി അനുസ്മരണ സമിതി ചെയർമാന് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, ജനറൽ കൺവീനർ ഹബീ തമ്പി എന്നിവർ ബഷീർ അലി തങ്ങളെ സ്വീകരിച്ചു.  ഭാരവാഹികളായ എ.കെ അബ്ബാസ്, നവാസ് മാസ്റ്റർ, എ.കെ അസീസ്,റാഷി താമരശ്ശേരി, മുഹ്സിൻ,നിയാസ് ഇല്ലിപ്പറമ്പിൽ, നദീറലി, നോനി ചുങ്കം,നസൽ തുടങ്ങിയവർ സംബന്ധിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only