10 നവംബർ 2021

എ.യു.മുഹമ്മദ്‌ ഫൈസിയെ പുതിയോത്ത്‌ മഹല്ല് കമ്മിറ്റി ആദരിക്കുന്നു.
(VISION NEWS 10 നവംബർ 2021)

ഓമശ്ശേരി:അമ്പലക്കണ്ടി പുതിയോത്ത്‌ ജുമുഅത്ത്‌ പള്ളിയിൽ മുദരിസായി കാൽ നൂറ്റാണ്ട്‌ പൂർത്തിയാക്കിയ പ്രമുഖ പണ്ഡിതൻ എ.യു.മുഹമ്മദ്‌ ഫൈസിയെ പുതിയോത്ത്‌ മഹല്ല് കമ്മിറ്റി ആദരിക്കുന്നു.നാളെ(വെള്ളി) ജുമുഅ നിസ്കാരാനന്തരം പുതിയോത്ത്‌ പള്ളിയിൽ നടക്കുന്ന പരിപാടി 'സമസ്ത' കേന്ദ്ര മുശാവറ അംഗം എ.വി.അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ ഉൽഘാടനം ചെയ്യും.മറ്റു പ്രമുഖരും ചടങ്ങിൽ സംബന്ധിക്കുമെന്ന് മഹല്ല് പ്രസിഡണ്ട്‌ മഠത്തിൽ മുഹമ്മദ്‌ ഹാജി,ജന:സെക്രട്ടറി കെ.മുഹമ്മദ്‌ ബാഖവി എന്നിവർ അറിയിച്ചു.

പുതിയോത്ത്‌ മുദരിസായിരുന്ന വിശ്രുത ഇസ്‌ലാമിക കർമ്മശാസ്ത്ര പണ്ഡിതനും 'സമസ്ത'കേന്ദ്ര മുശാവറ-ഫത്‌വ കമ്മിറ്റികളിൽ അംഗവുമായിരുന്ന പി.സി.കുഞ്ഞാലൻ കുട്ടി മുസ്‌ലിയാരുടെ വിയോഗാനന്തരമാണ്‌ ഇരുപത്തിയഞ്ച്‌ വർഷം മുമ്പ്‌ ഓമശ്ശേരി തെച്ച്യാട്‌ കണ്ണന്തറ സ്വദേശിയായ എ.യു.മുഹമ്മദ്‌ ഫൈസി പുതിയോത്ത്‌ പള്ളിയിൽ മുദരിസായി സേവനമനുഷ്ഠിച്ച്‌ തുടങ്ങിയത്‌.നിരവധി ശിഷ്യഗണങ്ങളുള്ള എ.യു.മുഹമ്മദ്‌ ഫൈസി 'സമസ്ത'തിരുവമ്പാടി മണ്ഡലം വൈസ്‌ പ്രസിഡണ്ടാണ്‌.ചടങ്ങിൽ വെച്ച്‌ കാൽ നൂറ്റാണ്ടിലധികമായി പുതിയോത്ത്‌ മുഅദ്ദിനായി ജോലി ചെയ്യുന്ന അബൂബക്കർ  കുട്ടി മുസ്‌ലിയാർ,പതിറ്റാണ്ടുകളായി പുതിയോത്ത്‌ ഖബറുകൾ ഒരുക്കുന്ന പുതിയോട്ടിൽ ആലി എന്നിവരേയും ആദരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only