27/11/2021

സൈന്യത്തിന്റെ വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തിനല്‍കി; രാജസ്ഥാനില്‍ ഒരാള്‍ അറസ്റ്റില്‍
(VISION NEWS 27/11/2021)പാകിസ്താനു വേണ്ടി ചാരപ്രവൃത്തി നടത്തിയതിന് ജയ്സാൽമറിൽ കടയുടമയെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ സിം കാർഡുകളുടെ കട നടത്തുന്ന നിദാബ് ഖാൻ എന്നായാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ വർഷങ്ങളായി പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയ്ക്കായി ചാരപ്പണി ചെയ്യുകയായിരുന്നെന്ന് ഇന്റലിജൻസ് ഡയറക്ടർ ജനറൽ ഉമേഷ് മിശ്ര വ്യക്തമാക്കി.

2015-ൽ നിദാബ് പാകിസ്താൻ സന്ദർശിച്ചിരുന്നു. ഐ.എസ്.ഐയുടെ കീഴിൽ 15 ദിവസം പരിശീലനം നേടിയ ഇയാൾക്ക് 10,000 രൂപയും നൽകി. ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇയാൾ പാകിസ്താന് കൈമാറിയതെന്നും സോഷ്യൽ മീഡിയാ അക്കൗണ്ടിലൂടെയായിരുന്നു വിവര കൈമാറ്റമെന്നും മിശ്ര ചൂണ്ടിക്കാട്ടുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only