08 നവംബർ 2021

ബയോമെട്രിക് പഞ്ചിംഗ് സംവിധാനം പുനരാരംഭിച്ചു
(VISION NEWS 08 നവംബർ 2021)
കേന്ദ്രസർക്കാർ ഓഫീസുകളിൽ ബയോമെട്രിക് സംവിധാനം പുനരാരംഭിച്ചു. കൊറോണ മഹാമാരി രൂക്ഷമായതിനെ തുടർന്ന് ജീവനക്കാരെ ബയോമെട്രിക് ഹാജരിൽ നിന്ന് മുമ്പ് ഒഴിവാക്കിയിരുന്നു. എന്നാൽ ഇന്ന് മുതൽ ജീവനക്കാർ ബയോമെട്രിക് ഹാജർ ഉപയോഗിക്കണം. കഴിഞ്ഞ ആഴ്ച കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയിരുന്നു.

ബയോമെട്രിക് സംവിധാനത്തിന് സമീപം സാനിറ്റൈസറുകൾ നിർബന്ധമായും സ്ഥാപിച്ചിട്ടുണ്ടെന്നും ഹാജർ രേഖപ്പെടുത്തുന്നതിന് മുമ്പും ശേഷവും എല്ലാ ജീവനക്കാരും അവരുടെ കൈകൾ അണുവിമുക്തമാക്കുന്നുണ്ടെന്നും ഉറപ്പാക്കേണ്ടത് വകുപ്പ് മേധാവികളുടെ ഉത്തരവാദിത്തമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only