29/11/2021

നടി അപ്സര രത്നാകരനും സംവിധായകൻ ആൽബി ഫ്രാന്‍സിസും വിവാഹിതരായി
(VISION NEWS 29/11/2021)
നടി അപ്സര രത്നാകരും സംവിധായകൻ ആൽബി ഫ്രാൻസിസും വിവാഹിതരായി. ഇന്ന് ചോറ്റാനിക്കരയിൽ വച്ചായിരുന്നു ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സഹപ്രവർത്തകരും വിവാഹത്തിൽ പങ്കെടുത്തു. കസവ് സാരിയും കസ്റ്റമൈസ് ചെയ്ത ബ്ലൗസുമായിരുന്നു അപ്സര ധരിച്ചത്. മുണ്ടും ഗോൾഡൻ നിറത്തിലുള്ള ജുബ്ബയുമായിരുന്നു ആൽബിയുടെ വേഷം.

രണ്ടു വർഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. അപ്സര മുഖ്യ വേഷത്തിലെത്തിയ ‘ഉള്ളത് പറഞ്ഞാല്‍’ എന്ന സീരിയലിന്റെ സംവിധായകൻ ആൽബി ആയിരുന്നു. ഈ സീരിയലിലെ പ്രകടനത്തിന് അപ്സരയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിരുന്നു.

തിരുവനന്തപുരം സ്വദേശിനിയായ അപ്സര 8 വർഷമായി അഭിനയരംഗത്തുണ്ട്. 22 ലധികം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തെയാണ് ഇപ്പോൾ‌ അവതരിപ്പിക്കുന്നത്. ആൽബി തൃശൂർ സ്വദേശിയാണ്. പത്തുവർഷമായി ടെലിവിഷന്‍ രംഗത്ത് സജീവമാണ്. നിരവധി ഷോകളുടെ സംവിധായകനായ ആൽബി അവതാരകനായും ശ്രദ്ധ നേടിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only