05 നവംബർ 2021

കൊടുവള്ളി റോഡ്‌ ട്രാൻസ്‌പോർട് ഓഫീസ് ടെസ്റ്റ്‌ ഗ്രൗണ്ട് ഇല്ലാതെ അലയുമ്പോൾ
(VISION NEWS 05 നവംബർ 2021)ഒരു കാലത്ത് നമ്മുടെ ജില്ലയിൽ തന്നെ
അറിയപ്പെടുന്ന പ്രദേശമായി വളർന്നുകൊണ്ടിരുന്ന കൊടുവള്ളി,
ഇന്ന്
പേരിന് നഗരസഭയാണെങ്കിണെങ്കിലും
അടിസ്ഥാനസൗകര്യ വികസനത്തിൽ
നാം കാണിച്ച അലംഭാവം
കൊടുവള്ളിയുടെ സാധ്യതകളെ തന്നെ
ബാധിച്ചു കൊണ്ടിരിക്കുകയാണ്....

ആഴ്ചചന്തയും
കാലിചന്തയും, രജിസ്ട്രാർ ഓഫീസും
പോസ്റ്റോഫീസ്, ഗവൺമെന്റ് ഹൈസ്കൂളും
വികസന ബ്ലോക്ക് കാര്യാലയവും പ്രദേശത്തെ വികസനത്തിന്റെ കേന്ദ്രമെന്ന നിലയിൽ,ബ്രിട്ടീഷ് കാലഘട്ടത്തിലും സ്വാതന്ത്ര്യാനന്തരവും വികസന ഭൂമികയിൽ
 കൊടുവള്ളിയെ അടയാളപ്പെടുത്തിയിരുന്ന്.

 മോഡേൺ സോമിൽ, മോഡൺ ഓയിൽ മിൽ, ഈസി ഫൈബർ ഫാക്ടറി എന്നിവ
 കൊടുവള്ളിയുടെ വികസന സ്വപ്നങ്ങൾക്ക്
 നിറം നൽകി. കൊടുവള്ളി കടവിൽ നിലവിൽ വന്ന പാലവും അടിസ്ഥാന സൗകര്യ വികസനത്തിൽ ഒരു നായിക കല്ല് തന്നെയായിരുന്നു.....

 മഞ്ഞ ലോഹത്തിന്റെ ക്രയവിക്രയങ്ങളിലൂടെ നാം സമ്പാദിച്ച
 സുവർണ്ണ നഗരി എന്ന സൽപ്പേര്
 സ്വർണ്ണ കള്ളക്കടത്തിന്റെ കേന്ദ്രമെന്ന
 ദുഷ് പേരിലേക്ക് വഴുതി പോയതും ചരിത്രം.

 വിദ്യാഭ്യാസ വികസനത്തിന്റെ കേന്ദ്രബിന്ദുവായി മാറാൻ സാധ്യതയുണ്ടായിരുന്ന കൊടുവള്ളിയുടെ പേരിൽ ലഭിച്ച കോളേജ് പോലും കൊടുവള്ളി മുൻസിപ്പാലിറ്റിയിലല്ല സ്ഥിതിചെയ്യുന്നത്.
 സർക്കാർ മേഖലയിൽ പോളിടെക്നിക്,
 അധ്യാപക പരിശീലന കേന്ദ്രം,
 വ്യവസായ കേന്ദ്രങ്ങൾ എന്നിവ നേടിയെടുക്കുന്നതിലും നമുക്ക് വിജയിക്കാൻ കഴിഞ്ഞില്ല.

 വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന
 പബ്ലിക് ലൈബ്രറിക്ക് സൗകര്യപ്രദമായ കെട്ടിടം പണിത് സാംസ്കാരിക കേന്ദ്രമായി ഉയർത്തുന്നതിനും നമ്മൾ വേണ്ടത്ര പരിഗണന നൽകാതെ പോയി.

 കൊടുവള്ളിയുടെ പേരിൽ അറിയപ്പെടുന്ന
 റോഡ് ട്രാൻസ്പോർട്ട് ഓഫീസ്, സ്വന്തമായി
 ടെസ്റ്റ്‌ ഗ്രൗണ്ട് ഇല്ലാതെ അലയാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി.
 ആർഇസി റോഡിലെ താൽക്കാലിക ഗ്രൗണ്ട്
 ഇലക്ഷൻ കമ്മീഷന് കെട്ടിടനിർമ്മാണത്തിന്
 വിട്ടു നൽകിയതോടെ,
ഡ്രൈവിംഗ് സ്കൂളുകാർ താൽക്കാലികമായി വാടകയ്ക്കെടുത്തു നൽകിയ, പിലാശ്ശേരി, പൊയ്യയിൽ കഷ്ട്ടി 20 സെന്റ് സ്ഥലത്താണ്
 ഡ്രൈവിംഗ് ടെസ്റ്റ് നടന്നുവരുന്നത്.

 സ്ഥലപരിമിതി മൂലം വീർപ്പുമുട്ടുന്ന
 പ്രസ്തുത സ്ഥലം സൗകര്യപ്രദമായ പരിശീലനത്തിന് ഒട്ടും അനുയോജ്യമല്ല.
 ആയതിനാൽ, കൊടുവള്ളി ആർ ടി ഒ
ക്ക് ഒരു ടെസ്റ്റ് ഗ്രൗണ്ട് 
 സൗകര്യമൊരുക്കേണ്ടതിൽ തദ്ദേശസ്വയംഭരണ സ്ഥാപനവും, പ്രദേശത്തെ മുഴുവൻ രാഷ്ട്രീയപാർട്ടികളും
 ജനപ്രതിനിധികളും, വാണിജ്യ സ്ഥാപന സംഘടനകളും ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.

കടപ്പാട് :രാമചന്ദ്രൻ കൊടുവള്ളി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only