03 നവംബർ 2021

കോഴിക്കോട് കിണറ്റില്‍ വീണ് മരിച്ച വീട്ടമ്മക്ക് കോവിഡ്
(VISION NEWS 03 നവംബർ 2021)




കോഴിക്കോട് : കോഴിക്കോട് വടകര അയല്‍വാസിയുടെ വീട്ടു കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പുതിയാപ്പ് സ്വദേശിനിയായ വീട്ടമ്മക്ക് കോവിഡ് സ്ഥിരികരിച്ചു. പുതിയാപ്പ് മലയില്‍ രാധാകൃഷ്ണന്റെ ഭാര്യ ഷീജ ( 41) ആണ് മരിച്ചത്.

പുലര്‍ച്ചെ കിടപ്പു മുറിയില്‍ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവും അയല്‍വാസികളും നടത്തിയ തിരച്ചലിലാണ് ഇന്ന് രാവിലെ 6.30 ഓടെ മൃതദേഹം കണ്ടെത്തിയത്. വടകര ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

ഇവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിതീകരിച്ചത്. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മൃതദേഹം രാത്രിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. പ്രദേശത്തെ രാഷട്രീയ- സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഷീജയുടെ മരണം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് കൗണ്‍സിലര്‍ കെ എം സജിഷ പറഞ്ഞു.കുടുംബശ്രീ എഡിഎസ് വൈസ് പ്രസിഡന്റും ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകയുമായിരുന്നു ഷീജ.

തിക്കോടി പൂരന്റവിട പരേതനായ കേളപ്പന്റേയും വസന്തയുടേയും മകളാണ് സഹോദരങ്ങള്‍ : ഹരീഷ് , രതീഷ് ,ഷൈജു മക്കള്‍: അമൃത കൃഷ്ണ, (ഗവ സംസ്‌കൃതം സ്‌കൂള്‍ പുതിയാപ്പ ), ശ്രീയുക്ത കൃഷ്ണ (അമൃത പബ്ലിക്ക് സ്‌കൂള്‍ വടകര)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only