01 നവംബർ 2021

ഒന്നര വർഷത്തിന് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു
(VISION NEWS 01 നവംബർ 2021)
കൊവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു. ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്കൂളുകൾ തുറന്നത്. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സിക്ക് റൂം ഉൾപ്പെടെ വിപുലമായ ആരോഗ്യ സുരക്ഷാ സംവിധാനങ്ങളോട് കൂടിയാണ് കൊവിഡ് കാലത്ത് സ്കൂളുകൾ തുറന്നത്. പ്രൈമറി, 10, പ്ലസ് ടു ക്ലാസുകളാണ് ഇന്ന് ആരംഭിച്ചത്. 8, 9 ക്ലാസുകൾ ഈ മാസം 15ന് ആരംഭിക്കും. 42 ലക്ഷത്തോളം വിദ്യാർത്ഥികൾ ഇന്ന് സ്കൂളിലെത്തുമെന്നാണ് കരുതപ്പെടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only