22 നവംബർ 2021

ആന്ധ്രയിലെ മഴക്കെടുതി; ജലസംഭരണിയിൽ വിള്ളൽ
(VISION NEWS 22 നവംബർ 2021)
കനത്ത മഴയിൽ വെള്ളത്തിൻ്റെ അളവ് കൂടിയതോടെ ജലസംഭരണിയിൽ വിള്ളൽ കണ്ടെത്തി. ആന്ധ്രയിലെ തിരുപ്പതിക്ക് സമീപമുള്ള റയല ചെരിവ് ജലസംഭരണിയിൽ ആണ് വിള്ളൽ. 

സംസ്ഥാനത്തെ ഏറ്റവും വലിയ ജലസംഭരണിയാണിത്. 500 വർഷത്തിലേറെ പഴക്കമുള്ള ജലസംഭരണിയിൽ നാലിടങ്ങളിൽ ചോർച്ച കണ്ടെത്തി. ജലസംഭരണി അപകടാവസ്ഥയിലെന്ന് ജില്ലാ കലക്ടർ അറിയിച്ചു. വെള്ളം ചൊരുന്നതായി കണ്ടെത്തിയതോടെ ജലസംഭരണിയുടെ പരിസരത്തുള്ള 20 ഗ്രാമങ്ങൾ അടിയന്തരമായി ഒഴിപ്പിച്ചു. 

വ്യോമസേനയും ദുരന്ത നിവാരണ സേനയും ചേർന്നാണ് ആളുകളെ ഒഴുപ്പിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only