20 നവംബർ 2021

ഒല കൊച്ചിയിൽ ഓടിച്ചുനോക്കാം; അടുത്തയാഴ്ച കോഴിക്കോട്ടും തിരുവനന്തപുരത്തും ടെസ്​റ്റ്​ റൈഡ്
(VISION NEWS 20 നവംബർ 2021)
കോഴിക്കോട്: ഒല ഇലക്​ട്രിക്​ സ്​കൂട്ടർ ടെസ്​റ്റ്​ റൈഡിന്​ കൊച്ചിയിൽ അവസരം. സ്​കൂട്ടർ രാജ്യവ്യാപകമായി ടെസ്​റ്റ്​ റൈഡിന്​ അവസരമൊരുക്കുന്നതി​െൻറ ഭാഗമായാണ്​ കൊച്ചിയിലും എത്തിച്ചത്​.

വാഹനം ബുക്​ ചെയ്​തവർക്കോ വാങ്ങിയവർക്കോ മാത്രമായിരിക്കും തൽക്കാലം ടെസ്​റ്റ്​ റൈഡ്​​. ഈ മാസം 27 മുതൽ കോഴിക്കോടും തിരുവനന്തപുരത്തും സ്​കൂട്ടർ ഓടിക്കാൻ അവസരമൊരുക്കുമെന്ന്​ കമ്പനിയുടെ ചീഫ്​ ബിസിനസ്​ ഓഫിസർ അരുൺ സർദേശ്​മുഖ്​ പറഞ്ഞു.

നേരത്തെ രാജ്യത്തെ തെരഞ്ഞെടുത്ത മെട്രോപൊളിറ്റൻ നഗരങ്ങളിൽ മാത്രമായിരുന്നു ടെസ്റ്റ് റൈഡിന് അവസരം. എന്നാൽ ഇപ്പോൾ 1000 നഗരങ്ങളിലേക്ക് ടെസ്റ്റ് റൈഡ് വ്യാപിപ്പിച്ചിരിക്കുകയാണ് കമ്പനി.
എസ്​ വൺ (എക്സ് ഷോറൂം വില ഒരു ലക്ഷം), എസ്​ വൺ പ്രൊ (1.30 ലക്ഷം) എന്നീ മോഡലുകളാണ് കമ്പനി അവതരിപ്പിക്കുന്നത്​. രണ്ടു ദിവസം കൊണ്ട്​ 1,100 കോടി രൂപയുടെ സ്​കൂട്ടറുകൾ വിറ്റതായാണ്​ കമ്പനിയുടെ അവകാശവാദം.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only