02 നവംബർ 2021

ജോജുവിനെ മദ്യപാനിയായി ചിത്രീകരിച്ചത് ശരിയായില്ലെന്ന് മുഖ്യമന്ത്രി
(VISION NEWS 02 നവംബർ 2021)
കൊച്ചിയിലെ കോൺഗ്രസ് സമരത്തിനെതിരെ നടൻ ജോജുവിന്റെ പ്രതിഷേധം നിയമസഭയിൽ ആവർത്തിച്ച് ചർച്ചയായി. ജോജുവിനെ മദ്യപാനിയായി ചിത്രീകരിച്ചതും കെപിസിസി പ്രസിഡന്റ് നടത്തിയ പരാമർശവും ശരിയായില്ലെന്നും അന്വേഷിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രാഷ്ട്രീയ പാരമ്പര്യമുള്ള മുഖ്യമന്ത്രി തന്നെ അന്വേഷിച്ചാൽ മതി എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. ഇത്തരം പ്രതിഷേധം സി പി എമ്മിനെതിരെയായിരുന്നു എങ്കിൽ അനുശോചന യോഗം നടത്തേണ്ടി വന്നേനെയെന്നും വി.ഡി.സതീശൻ പറഞ്ഞു.

ഇന്ധന വില വർധനവിന് എതിരായ അടിയന്തിര പ്രമേയത്തിന് അനുമതി തേടി കൊണ്ടുള്ള പ്രസംഗത്തിനിടെ ഷാഫി പറമ്പിലാണ് ജോജുവിന്റെ പേര് പരാമർശിക്കാതെ സംഭവം ആദ്യം സഭാതലത്തിൽ ഉന്നയിച്ചത്. ഭരണപക്ഷത്ത് നിന്ന് ആക്രമണം വരുന്നതിന് മുമ്പേ സംഭവം പരാമർശിക്കുക എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ തന്ത്രം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only