13 നവംബർ 2021

സംവിധായകന്‍ ജുബിത്ത് നമ്രാടത്തും നടി ദിവ്യ ഗോപിനാഥും വിവാഹിതരായി
(VISION NEWS 13 നവംബർ 2021)
സംവിധായകന്‍ ജുബിത്ത് നമ്രാടത്തും നടി ദിവ്യ ഗോപിനാഥും വിവാഹിതരായി. ഇരുവരും ഒരുമിച്ച് ഒരു സിനിമയിൽ അഭിനയിച്ചിരുന്നു. ഇതിൽ തുടങ്ങിയ ബന്ധമാണ് ഇപ്പോൾ വിവാത്തിലേക്ക് നയിച്ചത്. ലളിതമായ ചടങ്ങുകളോടെ ആണ് വിവാഹം നടന്നത്. ജുബിത്ത് ഒരുക്കിയ ആഭാസം എന്ന ചിത്രത്തിൽ ദിവ്യ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ വിവാഹ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

“ഡെമോക്രസി ട്രാവല്‍സ് എന്ന ബസ് യാത്രയിൽ വച്ച് ആദ്യമായി കണ്ടു പരിചയപ്പെട്ടു, അടുത്തു, സുഹൃത്തുക്കളായി. ഒരുമിച്ച് പ്രവർത്തിച്ചും സ്നേഹിച്ചും തർക്കിച്ചും വഴക്കിട്ടും കൂടിയും യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു..”, വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ദിവ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നാടകങ്ങളില്‍ സജീവമായി പ്രവർത്തിച്ച ദിവ്യ കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിൽ അഭിനയിച്ചത്. പിന്നീട് അയാൾ ശശി, ആഭാസം, വൈറസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only