13 നവംബർ 2021

നടന്‍ ചെമ്പന്‍ വിനോദ് ജോസിന്റെ പിതാവ് അന്തരിച്ചു
(VISION NEWS 13 നവംബർ 2021)

നടൻ ചെമ്പൻ വിനോദ് ജോസിന്റെ പിതാവ് മാളിയേക്കൽ ചെമ്പൻ ജോസ് അന്തരിച്ചു. സംസ്കാരം നവംബർ 13ന് വൈകിട്ട് നാല് മണിക്ക് അങ്കമാലി ബസിലിക്കയിൽ വച്ച് നടക്കും. ഭാര്യ: ആന്നിസ്. മക്കൾ: ചെമ്പൻ വിനോദ് ജോസ്, ഉല്ലാസ് ജോസ്, ദീപ ജോസ്.
2010-ൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകൻ എന്ന സിനിമയിലൂടെയാണ് ചെമ്പൻ വിനോദ് അഭിനയരംഗത്തേക്ക് എത്തുന്നത്.

ആമേൻ, ടമാർ പഠാർ, സപ്തമശ്രീ തസ്കര എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം ശ്രദ്ധേയനായി. 2017ൽ അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ തിരക്കഥാകൃത്തുമായി. 2018ൽ ഗോലിസോഡ 2 വിലൂടെ തമിഴിലും അഭിനയത്തിൽ അരങ്ങേറ്റം നടത്തി. ചുരുളി, ഭീമന്റെ വഴി തുടങ്ങിയ സിനിമകളാണ് അദ്ദേഹത്തിന്റേതെയി അണിയറയിൽ ഒരുങ്ങുന്നത്. കമൽ ഹാസൻ നായകനാകുന്ന വിക്രമിലും നടൻ ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only