01 നവംബർ 2021

സി.മോയിൻകുട്ടി അനുസ്മരണം: ചിത്രരചനാ മൽസരം നടത്തി
(VISION NEWS 01 നവംബർ 2021)
താമരശ്ശേരി: മുൻ എം.എൽ.എയും മുസ്ലിം ലീഗ് സംസ്ഥാന വൈ. പ്രസിഡണ്ടുമായിരുന്ന സി.മോയിൻകുട്ടി കുട്ടിയുടെ ഒന്നാം ചരമദിനത്തിൻ്റെ ഭാഗമായി സി.മോയിൻകുട്ടി അനുസ്മരണ സമിതി താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ വെച്ച് എൽ.പി, യു.പി. വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം നടത്തി. മൽസരം പ്രമുഖ ചിത്രകലാ അദ്ധ്യാപകൻ കൃഷ്ണൻ പാതിരിശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു. ഗിരീഷ് തേവള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ സൈനുൽ ആബിദീൻ തങ്ങൾ, പി.സി ഹബീബ് തമ്പി, ടി ആർ ഒ കുട്ടൻ മാസ്റ്റർ, എ.കെ അബ്ബാസ്,പി.ടി ബാപ്പു, നവാസ് ഈർ പ്പോണ,അഡ്വ.ജോസഫ് മാത്യൂ, അഷ്‌റഫ് കോരങ്ങാട്, എ.കെ അസീസ്, എ.കെ ബബീഷ്, റഫീഖ് കൂടത്തായ്, വി.കെ അഷ്റഫ്, നജീബ് തച്ചംപൊയിൽ, നിയാസ് ഇല്ലിപ്പറമ്പിൽ, ബാരി മാസ്റ്റർ, അജയൻ കാരാടി, മജീദ് ഭവനം, അനിതാബ് സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only