30/11/2021

ട്വിറ്ററിന്റെ തലപ്പത്ത് ഇന്ത്യക്കാരന്‍!
(VISION NEWS 30/11/2021)
പ്രമുഖ സോഷ്യല്‍മീഡിയയായ ട്വിറ്ററിന്റെ തലപ്പത്ത് ഇന്ത്യക്കാരന്‍. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ പരാഗ് അഗര്‍വാളിനെയാണ് ട്വിറ്റര്‍ സിഇഒ ആയി നിയമിച്ചത്. 16 വര്‍ഷം സിഇഒ സ്ഥാനത്ത് തുടര്‍ന്ന ജാക്ക് ഡോര്‍സി പദവി ഒഴിഞ്ഞ സ്ഥാനത്താണ് പുതിയ നിയമനം. ട്വിറ്റര്‍ സഹസ്ഥാപകന്‍ കൂടിയാണ് ജാക്ക് ഡോര്‍സി.

ഐഐടി ബോംബൈയില്‍ നിന്ന് സോഫ്റ്റ് വെയര്‍ എന്‍ജിനീയറിങ് പാസായ പരാഗ് അഗര്‍വാള്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി എടുത്തിട്ടുണ്ട്. കഴിഞ്ഞ പത്തുവര്‍ഷമായി ട്വിറ്ററിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവരികയാണ് പരാഗ് അഗര്‍വാള്‍. ചീഫ് ടെക്‌നോളജി ഓഫീസറില്‍ നിന്നാണ് ട്വിറ്ററിന്റെ തലപ്പത്തേയ്ക്ക് പരാഗ് അഗര്‍വാളിന്റെ വളര്‍ച്ച. 15 ലക്ഷം ഡോളറാണ് പരാഗ് അഗര്‍വാളിന്റെ ആസ്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only