22 നവംബർ 2021

കമല്‍ഹാസന് കൊവിഡ്; ആശുപത്രിയില്‍ നിരീക്ഷണത്തില്‍
(VISION NEWS 22 നവംബർ 2021)
തമിഴ് സൂപ്പര്‍താരം കമല്‍ഹാസ് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ കോവിഡ് പോസിറ്റീവായ വിവരം ആരാധകരെ അറിയിച്ചത്. യുഎസ് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിനു പിന്നാലെ രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ പരിശോധന നടത്തുകയായിരുന്നു. നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

യുഎസ് യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെ ചെറിയ ചുമയുണ്ടായിരുന്നു. പരിശോധനയില്‍ കോവിഡ് ബാധിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ഇപ്പോള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് ഞാന്‍. മഹാമാരി ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന് മനസിലായി. എല്ലാവരും സുരക്ഷിതരായി ഇരിക്കുക.- കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only