01 നവംബർ 2021

സ്കൂളുകൾ തുറന്നു; കുറവുകൾ പരിഹരിച്ച് മുന്നോട്ടുപോകുമെന്ന് വി ശിവൻകുട്ടി
(VISION NEWS 01 നവംബർ 2021)
നീണ്ട കാത്തിരിപ്പിനൊടുവിൽ സംസ്ഥാനത്ത് ഇന്ന് സ്കൂളുകൾ തുറന്നു. തിരുവനന്തപുരം ഗവ. കോട്ടൺഹിൽ യുപി സ്കൂളിൽ സംസ്ഥാനതല പ്രവേശനോത്സവം നടന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, മന്ത്രി ആന്റണി രാജു, മന്ത്രി ജി ആർ അനിൽ എന്നിവർ ഉദ്ഘാടനത്തിൽ പങ്കെടുത്തു. കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നതിൽ രക്ഷിതാക്കൾ ഉത്കണ്ഠപ്പടേണ്ടെന്നും കേരള സർക്കാർ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒപ്പമുണ്ടന്നും ശിവൻകുട്ടി പറഞ്ഞു.

ഇന്ത്യയിൽ ബോർഡ് പരീക്ഷ നടത്തിയ ഏക സംസ്ഥാനം കേരളമാണ്. ആരും ആശങ്കപ്പെടേണ്ടതില്ല. ഏത് പ്രതിസന്ധിഘട്ടമുണ്ടായാലും ആ പ്രതിസന്ധിയെ തരണം ചെയ്യാനുള്ള എല്ലാ സന്നാഹങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്, ശിവൻകുട്ടി പറഞ്ഞു. എല്ലാ ദിവസവും സ്‌കൂളുകളിൽ അതാത് ദിവസത്തെ വിവരങ്ങൾ പിടിഐയും സ്കൂൾ അധികാരികളും അധ്യാപകരും ഒന്നിച്ച് ചർച്ചചെയ്യുകയും വിലയിരുത്തലുകൾ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർക്ക് കൈമാറും. ഇങ്ങനെ ലഭിക്കുന്ന റിപ്പോർട്ടുകൾ വിശകലനം ചെയ്ത് കുറവുകൾ പരിഹരിച്ച് മുന്നോട്ടുപോകും, അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only