15/11/2021

ചെറുകുളത്തൂരിൽ നിർമാണത്തിലിരിക്കുന്ന വീട്​ തകർന്ന്​ നിരവധി പേർക്ക്​ പരിക്ക്​.
(VISION NEWS 15/11/2021)
കോഴിക്കോട്: ചെറുകുളത്തൂരില്‍ നിര്‍മ്മാണത്തിലിരിക്കെ തകര്‍ന്നു വീണ വീടിനുള്ളില്‍ കുടുങ്ങിയ മുഴുവന്‍ പേരെയും രക്ഷപ്പെടുത്തി. ഒന്‍പത് പേരാണ് വീടിനകത്ത് കുടുങ്ങിയത്.
കുന്ദമംഗലത്തുനിന്നും മുക്കത്തുനിന്നും എത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് അകത്ത് കുടുങ്ങിയവരെ പുറത്തെത്തിച്ചത്യ
രണ്ടുമണിയോടെയാണ് വീട് ഇടിഞ്ഞ് വീണത്. വീടിന്റെ രണ്ടാം നിലയുടെ പണി പുരോഗമിക്കുന്നതിനിടെ വീട് തകര്‍ന്നുവീഴുകയായിരുന്നു.

അടിയില്‍പ്പെട്ട ഏഴ് പേരെ ആദ്യം രക്ഷപ്പെടുത്തിയെങ്കിലും രണ്ട് പേര്‍ അതിനുള്ളില്‍ കുടുങ്ങിയിരുന്നു. പിന്നീട് ഫയര്‍ഫോഴ്‌സ് സംഘം കോണ്‍ക്രീറ്റ് സ്ലാബുകള്‍ മുറിച്ചുമാറ്റി അവരെ പുറത്തെത്തിക്കുകായിരുന്നു.
വീടിന്റെ രണ്ടാം നിലയുടെ പണി പുരോഗമിക്കുന്നതിനിടെ വീട് തകര്‍ന്നുവീഴുകയായിരുന്നു. തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
 
 പെരുവയല്‍ പരിയങ്ങാട് അരുണിന്റെ വീടാണ് തകര്‍ന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only