08 നവംബർ 2021

അമ്പലക്കണ്ടി ടൗൺ എം.എസ്‌.എഫ്‌.കൺവെൻഷൻ.
(VISION NEWS 08 നവംബർ 2021)ഓമശ്ശേരി:അമ്പലക്കണ്ടി ടൗൺ എം.എസ്‌.എഫ്‌.കൺവെൻഷൻ വിൻ പോയിന്റ്‌ അക്കാദമിയിൽ ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.യു.പി.സാഹിർ അദ്ധ്യക്ഷത വഹിച്ചു.വാർഡ്‌ മുസ്‌ലിം ലീഗ്‌ പ്രസിഡണ്ട്‌ അബു മൗലവി അമ്പലക്കണ്ടി മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത്‌ എം.എസ്‌.എഫ്‌.പ്രസിഡണ്ട്‌ അജാസ്‌ മഖ്ബൂൽ കൊളത്തക്കര റിട്ടേണിംഗ്‌ ഓഫീസറായിരുന്നു.

കെ.യു.ടി.എസ്‌.എഫ്‌(എസ്‌.ടി.യു) സംസ്ഥാന ട്രഷറർ പി.സുൽഫീക്കർ മാസ്റ്റർ,ഡോ:കെ.സൈനുദ്ദീൻ,പഞ്ചായത്ത്‌ യൂത്ത്‌ ലീഗ്‌ വൈസ്‌ പ്രസിഡണ്ട്‌ പി.പി.നൗഫൽ,കബീർ വെണ്ണക്കോട്‌,ടൗൺ യൂത്ത്‌ ലീഗ്‌ പ്രസിഡണ്ട്‌ നജീൽ നെരോത്ത്‌,ജന:സെക്രട്ടറി യു.കെ.ഷാഹിദ്‌,അൻസാർ ഇബ്നു അലി ജാറംകണ്ടി എന്നിവർ സംസാരിച്ചു.മുസ്‌ലിം ലീഗ്‌ നേതാക്കളായിരുന്ന സി.മോയിൻ കുട്ടി,പി.പി.സൈദ്‌ ഹാജി,കെ.സി.മാമു മാസ്റ്റർ എന്നിവരെ അനുസ്മരിക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്തു.കെ.മുഹമ്മദ്‌ റിസ്‌വാൻ സ്വാഗതവും സി.വി.അൽഫജർ നന്ദിയും പറഞ്ഞു.

ഭാരവാഹികളായി കെ.മുഹമ്മദ്‌ റിസ്‌വാൻ(പ്രസിഡണ്ട്‌),സി.വി.അൽഫജർ(ജന:സെക്രട്ടറി),കെ.ടി.മുഹമ്മദ്‌ മിദ്‌ലാജ്‌(ട്രഷറർ),ഇ.കെ.നിഹാൽ(വർ.പ്രസിഡണ്ട്‌),കെ.എം.മുഹമ്മദ്‌ സിനാൻ,ഇ.കെ.ഷാനിൽ,ടി.മുഹമ്മദ്‌ ഷാനു,കെ.കെ.മുബശ്ശിർ(വൈസ്‌.പ്രസിഡണ്ടുമാർ),മുഹമ്മദ്‌ ഷഹൽ(വർ.സെക്രട്ടറി),എസ്‌.കെ.ഷെർമിൻ,സി.ഷഹീർ,യു.കെ.ഇർഷാദ്‌,പി.ടി.ജനീഷ്‌(ജോ.സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.പ്രവർത്തക സമിതിയംഗങ്ങളായി യു.പി.സാഹിർ,സി.വി.ഫായിസ്‌,ഇ.കെ.സിനാൻ,സി.ജവാദ്‌,ഇ.കെ.അസ്നാൻ,ഇ.കെ.ആദിൽ,ഇ.കെ.സിനാൻ,ബാസിൽ,എൻ.കെ.നവാഫ്‌,എം.സി.അനു ഷാമിൽ എന്നിവരേയും തെരഞ്ഞെടുത്തു.

ഇക്കഴിഞ്ഞ പത്താം തരം പരീക്ഷയിൽ വിജയിച്ച്‌ ഉപരി പഠനത്തിന്‌ യോഗ്യത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും പഠിക്കാനുള്ള അവസരമൊരുക്കാൻ സർക്കാർ തയ്യാറാവണമെന്നും വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കരുതെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only