15 നവംബർ 2021

കേരള മദ്യനിരോധന സമിതി താമരശ്ശേരി താലൂക്ക് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
(VISION NEWS 15 നവംബർ 2021)
താമരശ്ശേരി : കേരള മദ്യനിരോധന സമിതി താമരശ്ശേരി താലൂക്ക് കമ്മിറ്റി അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ലഹരി വസ്തുക്കൾ വിവിധരൂപങ്ങളിൽ പുതിയ തലമുറയിലേക്ക്  വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ശക്തമായ ജാഗ്രതയും  ബോധവൽക്കരണവും അനിവാര്യമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത മദ്യനിരോധന സമിതി ജില്ലാ സെക്രട്ടറി പപ്പൻ കണ്ണാട്ടി ഓർമ്മപ്പെടുത്തി.

സി വി അബ്ദുറഹ്മാൻ കുട്ടി ഹാജി പ്രസിഡണ്ടും ബഷീർ പത്താൻ സെക്രട്ടറിയായും അലി കാരാടിയെ ട്രഷററായും  ജോയിൻ സെക്രട്ടറി കെ  ഇല്യാസ്, വൈസ് പ്രസിഡന്റ് സിറാജ് തച്ചംപൊയിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായി ടി നജീബ്, സി കെ യൂസഫ് മാസ്റ്റർ, കൗൺസിലർമാരായി  എം ടി അയ്യൂബ് ഖാൻ, കെ കെ അൻസാർ മാസ്റ്റർ,  കോ-ഓർഡിനേറ്റർ കെ കെ സിദ്ദീഖ് കാരാടിയെയും തിരഞ്ഞെടുത്തു.   കെ കെ റഷീദ്  തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only