02 നവംബർ 2021

മലയോരത്ത് കനത്ത മഴ; അടിവാരം അങ്ങാടി വെള്ളത്തില്‍ മുങ്ങി, ഗതാഗതം തടസ്സപ്പെട്ടു
(VISION NEWS 02 നവംബർ 2021)
താമരശ്ശേരി: മലയോരത്ത് ഒറ്റപ്പെട്ട കനത്ത മഴ. ചുരം മേഖലയിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് തോടുകളും പുഴകളും കരകവിഞ്ഞു. മലവെള്ളപ്പാച്ചില്‍ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ഭീതിയിലാക്കി. അടിവാരം അങ്ങാടി വെള്ളത്തില്‍ മുങ്ങി.

ഇതേ തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. വലിയ വാഹനങ്ങള്‍ മാത്രമാണ് കടന്നു പോയത്.

നാട്ടുകാരും പോലീസും എത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. വെള്ളം കുറഞ്ഞതോടെയാണ് ചെറിയ വാഹനങ്ങള്‍ കടത്തി വിട്ടത്. മഴ തുടരുന്നതിനാല്‍ മലയോര വാസികള്‍ ജാഗ്രതയിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only