28/11/2021

ഭക്ഷണത്തിന് പക്ഷമില്ല" എ.ഐ.വൈ.എഫ് സെക്കുലർ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു
(VISION NEWS 28/11/2021)


കൊടുവള്ളി: ഭക്ഷണത്തിൽ മതപരമായ വിവേചനം കൊണ്ടുവരുന്നവർ മതനിരപേക്ഷ സമൂഹത്തെ കലുഷിതമാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവരാണെന്നും ഇത്തരം വർഗ്ഗീയ വാദികളെ കരുതിയിരിക്കണമെന്ന ആഹ്വാനവുമായി
"ഭക്ഷണത്തിന് പക്ഷമില്ല"
എന്ന മുദ്രാവാക്യമുയർത്തി
എ.ഐ.വൈ.എഫ് കൊടുവള്ളി മണ്ഡലം കമ്മിറ്റി  കൊടുവള്ളിയിൽ സെക്കുലർ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.
സിപിഐ കൊടുവള്ളി മണ്ഡലം അസി. സെക്രട്ടറി പി ടി സി ഗഫൂർ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി കെ വി റാഷിദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സി.ഐ.ടി.യു കോർഡിനേഷൻ ചെയർമാൻ പ്രദീപ് ,  ഇ.സി മുഹമ്മദ് (NSC) എന്നിവർ സംസാരിച്ചു.
ചടങ്ങിൽ  പി വി വജീഹുദ്ധീൻ സ്വാഗതവും പി റഷീദ്  നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only