04/11/2021

ഇന്ത്യൻ വ്യോമസേനയുടെ അഭിമാനം : അഭിനന്ദൻ വർദ്ധമാന് ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം
(VISION NEWS 04/11/2021)
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ അഭിമാനം അഭിനന്ദൻ വർദ്ധമാന് ഗ്രൂപ്പ് ക്യാപ്റ്റൻ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. നിലവിൽ ഇന്ത്യൻ വ്യോമസേനയിലെ വിംഗ് കമാൻഡറും മിഗ് 21 ബൈസൺ പൈലറ്റുമാണ് അഭിനന്ദൻ വർദ്ധമാൻ.

2019 ഫെബ്രുവരി 27-ന് പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളിൽ നടത്തിയ വ്യോമാക്രമണത്തിലെ പങ്കിന് അഭിനന്ദൻ വർദ്ധമാന് വീര ചക്ര നൽകി ആദരിച്ചിരുന്നു. ഫെബ്രുവരി 14 ൽ പാകിസ്ഥാൻ ഭീകര സംഘടനയായ ജെയ്‌ഷെ ഇ മുഹമ്മദ് പുല്‍വാമയില്‍ 40 സി ആര്‍ പി എഫ് ജവാന്മാരെ ബോംബ് സ്‌ഫോടനത്തിലൂടെ കൊലപ്പെടുത്തിയതിന്റെ തിരിച്ചടിയായാണ് ഇന്ത്യ ബലാകോട്ട് വ്യോമാക്രമണം നടത്തിയത്.

ഫെബ്രുവരി 27-ന് പാകിസ്ഥാൻ വ്യോമസേനയുടെ വ്യോമാക്രമണം തടയുന്നതിൽ ഇന്ത്യൻ വ്യോമസേനയുടെ പന്ത്രണ്ട് മിറാഷ് 2000 പോർ‌ വിമാനങ്ങൾ കശ്മീരിലെ നിയന്ത്രണരേഖ കടന്ന് ആക്രമണം നടത്തി.അന്ന് ഇന്ത്യൻ സൈന്യം പാകിസ്ഥാനെ തിരിച്ചടിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only