21 നവംബർ 2021

വിലവർധനവിനെതിരെ വിമൻ ഇന്ത്യ മൂവ്മെന്റ് ധർണ്ണ സംഘടിപ്പിച്ചു.
(VISION NEWS 21 നവംബർ 2021)കൊടുവള്ളി : ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന അവശ്യസാധനങ്ങളുടെ വിലവർധനവിൽ പ്രതിഷേധിച്ച് വിമൻ ഇന്ത്യ മൂവ്മെന്റ് കൊടുവള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊടുവള്ളിയിൽ ധർണ്ണ സംഘടിപ്പിച്ചു.വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് കെ.കെ. ഫൗസിയ ധർണ്ണ ഉദ്ഘാടനം ചെയ്തു.ഇന്ധന വില നിർണയ അധികാരം കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്നും, കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടത്തുന്ന നികുതിക്കൊള്ള അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.നജ്മ മുഹ്സിൻ അധ്യക്ഷത വഹിച്ചു.എസ്ഡിപിഐ കൊടുവള്ളി മണ്ഡലം വൈസ് പ്രസിഡണ്ട്‌ ആബിദ് പാലക്കുറ്റി, ഷബ്‌ന നാസർ,മുകറമ ഇല്യാസ് എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only