08 നവംബർ 2021

അഭിനന്ദനീയം അനുകരണീയം
(VISION NEWS 08 നവംബർ 2021)


ഓമശ്ശേരി :നവംബർ 8 ലോക റേഡിയോളജി  ദിനത്തോടനുബന്ധിച്ച് ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിലെ,   റേഡിയോളജി ഡിപ്പാർട്ട്മെന്റ് സാമ്പത്തിക  പ്രയാസമനുഭവിക്കുന്ന ഡയാലിസിസ് രോഗികളുടെ സഹായാർത്ഥം സമാഹരിച്ച തുക മാനേജ്മെന്റ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ  കൈമാറുന്നു.

  

 സാമ്പത്തിക പ്രയാസമനുഭവിക്കുന്ന ഡയാലിസിസ് രോഗികളുടെ സഹായത്തിനായി ഡോക്ടർസും  ഡിപ്പാർട്ട്മെൻറ് സ്റ്റാഫുകളും ഒരു തുക  സമാഹരിച്ച് നല്കുകയായിരിന്നു.

  ശാന്തി ഹോസ്പിറ്റലിലെ  ഡയാലിസിസ് യൂണിറ്റിൽ തന്നെ ഡയാലിസിസിന് വിധേയരാകുന്ന ഏറെ സാമ്പത്തികപ്രയാസം അനുഭവിക്കുന്ന 8ഉം,  11ഉം  വയസ്സ് പ്രായമുള്ള രണ്ട്  കുട്ടികളുടെ ചികിത്സാ സഹായത്തിനായാണ്  ഈ തുക  ഉപയോഗപ്പെടുത്തുക.

 ഈ പ്രതിസന്ധി കാലഘട്ടത്തിൽ ആഘോഷങ്ങളെക്കാളുപരി  പ്രയാസം അനുഭവിക്കുന്നവർക്ക് ആശ്വാസം ആകുവാൻ റേഡിയോളജി ഡിപ്പാർട്ട്മെൻറ് നടത്തിയ സമീപനത്തെ  ഹോസ്പിറ്റൽ മാനേജ്മെൻറ് അഭിനന്ദിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only