01 നവംബർ 2021

ദുല്‍ഖര്‍ ചിത്രം 'കുറുപ്പി'ലെ വീഡിയോ ഗാനം പുറത്തുവിട്ടു
(VISION NEWS 01 നവംബർ 2021)
ദുല്‍ഖര്‍ നായകനാകുന്ന പുതിയ ചിത്രം കുറുപ്പിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ കഥയാണ് ചിത്രം പറയുന്നത്. മികച്ച ഒടിടി ഓഫര്‍ വേണ്ടെന്നുവച്ച് തിയറ്റര്‍ റിലീസ് തെരഞ്ഞെടുത്തിരുന്നു കുറുപ്പ്. ആരാധകരെപോലെ ദുല്‍ഖറും കാത്തിരിക്കുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപോള്‍.

പകലിരവുകള്‍ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. ദുല്‍ഖറിന്റെ കഥാപാത്രം പ്രണയം പറയുന്ന രംഗമാണ് ഗാനത്തിന്റെ തുടക്കം. സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ശോഭിത ധൂലിപാല നായികയാകുന്ന ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് നേഹ നായരാണ്. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസും എം സ്റ്റാർ എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സും ചേർന്നാണ് നിര്‍മ്മാണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only