18/11/2021

കോമഡി വൈൽഡ്​ലൈഫ്​ അവാർഡ്​ ; ഗുസ്​തിപിടിക്കുന്ന കരടികുഞ്ഞുങ്ങളും നീന്തൽ പഠിപ്പിക്കുന്ന നീർനായയും ചിത്രങ്ങൾ കാണാം
(VISION NEWS 18/11/2021)

ഗങ്ങളിൽ വില്ലൻമാരുണ്ടെങ്കിൽ അവിടെ കോമഡി താരങ്ങളുമുണ്ടാകും. ഈ വർഷത്തെ കോമഡി വൈൽഡ്​ലൈഫ്​ ഫോ​േട്ടാഗ്രഫി അവാർഡ്​സിൽ തെരഞ്ഞെടുത്തത്​ അത്തരം ചില ചിത്രങ്ങളാണ്​. ഒന്നാം സ്​ഥാനം നേടിയതാക​ട്ടെ ഒരു കുരങ്ങന്‍റെ ചിത്രവും.


വേദനാജനകമായ ഭാവത്തോടെയുള്ള ഒരു കുരങ്ങ​േന്‍റതാണ്​ ചിത്രം. യു.കെ ഫോ​േ​ട്ടാഗ്രാഫറായ കെൻ ജെൻസെനാണ്​ ചിത്രം പകർത്തിയത്​.


തവിട്ടുനിറത്തിലുള്ള കരടികുട്ടികൾ ഗുസ്​തി പിടിക്കുന്നതാണ്​ അടുത്തചിത്രം. ആൻറി പാർക്കിൻസൺ എന്ന ഫോ​ട്ടോഗ്രാഫറുടേതാണ്​ ചിത്രം.


ഫ്രാൻസിലെ ഒരു വീട്ടിൽ കടന്നുകൂടിയ മരപ്പട്ടിയുടേതാണ്​ മറ്റൊരു ചിത്രം. നിക്കോളാസ്​ ഡി വോൾക്​സാണ്​ ചിത്രം പകർത്തിയത്​.


കളിച്ചുരസിക്കുന്ന അണ്ണാറക്കണ്ണൻമാരുടെ ചിത്രം. റോലണ്ട്​ ക്രാനിറ്റ്​സാണ്​ ചിത്രം പകർത്തിയത്​.


ചെളിയിൽ കിടക്കുന്ന മഡ്​സ്​കിപ്പർഗമാരുടേതാണ്​ മറ്റൊരു രസകരമായ ചിത്രം. തായ്​വാനിലെ ചു ഹാൻ ലിനാണ്​ ചിത്രം പകർത്തിയത്​.


കൂട്ടിൽനിന്ന്​ പുറത്തേക്ക്​ വരുന്ന കഴുക​േന്‍റതാണ്​ ചിത്രം. ഫോ​ട്ടോഗ്രാഫറായ ഡേവിഡ്​ എപ്പ്​ലിയാണ്​ ചിത്രം പകർത്തിയത്​.


കുഞ്ഞിനെ നീന്തൽ പഠിപ്പിക്കുന്ന നീർനായയുടേതാണ്​ അവാർഡിന്​ അർഹമായ മറ്റൊരു ചിത്രം. ചീ കീ ടിയോയാണ്​ ചിത്രം പകർത്തിയത്​.


പ്രാവിന്‍റെ മുഖത്ത്​ ഇല വന്ന്​ മൂടിയിരിക്കുന്നതാണ്​ ചിത്രം. ജോൺ സ്​പിയേർസാണ്​ ചിത്രം പകർത്തിയിരിക്കുന്നത്​.


ക്രീച്ചേഴ്​സ്​ ഓൺ ദ ലാൻഡ്​ അവാർഡ്​ ആർതർ ട്രെവിനോയ്​ക്കാണ്​. കഴുകനോട്​ മല്ലിടുന്ന ധീരനായ ഒരു മരപ്പട്ടിയുടേതാണ്​ ചിത്രം.


വെസ്​റ്റേൺ ആസ്​ട്രേലിയയ​ിലെ രണ്ട്​ കങ്കാരു കുഞ്ഞുങ്ങൾ കലഹിക്കുന്നതാണ്​ മറ്റൊരു ചിത്രം. ലീ സ്​കാഡനാണ്​ ചിത്രം പകർത്തിയത്​.

ചിത്രങ്ങൾക്ക്​ കടപ്പാട്​: Comedy Wildlife Photo Awards 2021

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only