20 നവംബർ 2021

കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തി
(VISION NEWS 20 നവംബർ 2021)
മുക്കം : ആൾമറയില്ലാത്ത കിണറ്റിൽ വീണ പശുവിനെ മുക്കം അഗ്നിശമനസേന രക്ഷപ്പെടുത്തി. ഓമശേരി പഞ്ചായത്തിലെ മൂന്നാം വാർഡിലെ കപ്പാട്ടുമല ഷൈനി ശ്രീവിഹാറിന്റെ ഉടമസ്ഥതയിലുള്ള കിണറ്റിലാണ് മിനി ജോൺ കുന്നത്ത് എന്നയാളുടെ രണ്ട് വയസ് പ്രായമുള്ള പശു വീണത്.

മുക്കം ഫയർ & റെസ്ക്യൂ നിലയിത്തിൽ നിന്നും അസി: സ്റ്റേഷൻ ഓഫീസർ എൻ.വിജയന്റെ നേതൃത്വത്തിലുള്ള സംഘം ഉടൻ തന്നെ സംഭവ സ്ഥലത്തെത്തുകയും ഫയർ& റെസ്ക്യൂ ഓഫീസർ അഭിലാഷ് കിണറ്റിലിറങ്ങി റോപ്പ്, റെസ്ക്യൂ ബെൽറ്റ് എന്നിവ ഉപയോഗിച്ച്‌ നാട്ടുകാരുടെ സഹായത്തോടെ പശുവിനെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു.

സീനിയർ ഫയർ& റെസ്ക്യൂ ഓഫീസർ പയസ് അഗസ്റ്റിൻ, ഫയർ& റെസ്ക്യു ഓഫീസർമാരായ എ.നിപിൻദാസ്, കെ.പി അമീറുദീൻ, ജയേഷ് കെ.ടി, ഷറഫുദീൻ വൈ.പി, സിന്തിൽ കുമാർ, അഖിൽ .കെ എം, രജീഷ്.കെ ഹോംഗാർഡ് ജോഷി. സി ഫ് സിവിൽ ഡിഫൻസ് അംഗം സിനീഷ് കുമാർ സായിഎന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only