26 നവംബർ 2021

ഇന്ത്യയില്‍ നിന്ന് നേരിട്ട് സൗദിയിലേയ്ക്ക് യാത്രചെയ്യാം; വിലക്ക് നീക്കി
(VISION NEWS 26 നവംബർ 2021)
സൗദി അറേബ്യ യാത്രാവിലക്ക് നീക്കി. ഡിസംബര്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ നിന്ന് നേരിട്ട് സൗദിയിലേയ്ക്ക് യാത്രചെയ്യാം. സൗദിയില്‍ നിന്ന് വാക്സീന്‍ എടുത്തവര്‍ക്ക് മാത്രമായിരുന്നു നേരത്തെ യാത്രാനുമതി. അഞ്ച് ദിവസത്തെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ ആണ് സൗദിയിൽ ഇതിനായി പൂർത്തിയാക്കേണ്ടത്.

ഇതുവരെ ഇന്ത്യക്കാർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നില്ല. ഇന്ത്യയല്ലാത്ത മറ്റൊരു രാജ്യത്ത് 14 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കിയവർക്ക് മാത്രമായിരുന്നു പ്രവേശനാനുമതി നൽകിയിരുന്നത്. 

മാത്രമല്ല ഇന്ത്യയിൽ നിന്ന് വാക്‌സിൻ സ്വീകരിച്ച് സൗദിയിലെത്തി പിന്നീട് നാട്ടിലേക്ക് വന്നാൽ മടങ്ങിപ്പോവുന്നതിനും ഈ ക്വാറന്റൈൻ ആവശ്യമായിരുന്നു. ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് പുതിയ തീരുമാനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only