02 നവംബർ 2021

ദിവസവും ഉണക്കമുന്തിരിയിട്ട വെള്ളം കുടിക്കൂ, ആരോ​ഗ്യഗുണങ്ങൾ നിരവധി!
(VISION NEWS 02 നവംബർ 2021)
ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് ഉണക്കമുന്തിരി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യകരമായ ഒന്നും. അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം, ഫൈബര്‍, മഗ്‌നീഷ്യം തുടങ്ങിയ പല ഘടകങ്ങളുടേയും ഉറവിടം കൂടിയാണിത്. അതുകൊണ്ട് തന്നെ ദിവസവും ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ നിരവധിയാണ്. അവ എന്തൊക്കെയാണെന്ന് അറിയാം.

➤ ഉണക്ക മുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.

➤ ഉപാപചയപ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സഹായകമാണ്.

➤ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറെ മികച്ച ഒരു പദാർത്ഥമാണ് ഉണക്ക മുന്തിരിയിട്ട വെള്ളം. ഇതിൽ അടങ്ങിയിട്ടുള്ള കാത്സ്യമാണ് ഇതിനായി സഹായിക്കുന്നത്.

➤ ഉണക്ക മുന്തിരിയിട്ട വെള്ളം കുടിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഉണക്ക മുന്തിരിയിൽ വിറ്റാമിൻ എ, ആന്റി ഓക്സിഡന്റുകൾ, ബീറ്റാ കരോട്ടിനുകൾ തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. മാത്രമല്ല കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു.


➤ കിഡ്നിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം. കിഡ്നി, മൂത്ര സംബന്ധമായ അണുബാധകള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണിത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only