17 നവംബർ 2021

ദുൽഖർ കാണിച്ച ചങ്കൂറ്റത്തെ അഭിനന്ദിക്കാതെ വഴിയില്ല: ബാലചന്ദ്രമേനോൻ
(VISION NEWS 17 നവംബർ 2021)
സുകുമാരക്കുറുപ്പിനെ പോലെ ഇത്രമാത്രം നെഗറ്റീവ് ടച്ചുള്ള ഒരു കഥാപാത്രം ഇമേജ് നോക്കാതെ ചെയ്യാൻ ദുൽഖർ കാണിച്ച ചങ്കൂറ്റത്തെ അഭിനന്ദിക്കാതെ വഴിയില്ലെന്ന് നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ.

എല്ലാവരും ഇമേജിനെ പറ്റി ആശങ്കപ്പെടുമ്പോൾ അറിഞ്ഞോ അറിയാതയോ ഇമേജ് നോക്കാതെ ഇത്ര നെഗറ്റീവുള്ള കുറുപ്പിനെ അവതരിപ്പിക്കാൻ ഈ യുവതാരം കാണിച്ച ധൈര്യം. 

കോവിഡും മഴയും മറന്ന് ജനത്തെ തിയറ്ററിലെത്തിക്കുന്ന വിധം സിനിമയെ മാർക്കറ്റ് ചെയ്ത ബുദ്ധിയെയും അദ്ദേഹം അഭിനന്ദിക്കുന്നു.

അത് ജനം അംഗീകരിക്കുകയും വിജയിക്കുകയും ചെയ്തു എന്ന് പറയുമ്പോൾ ഇയാളെ അഭിനന്ദിക്കാതെ തരമില്ല.

 എനിക്ക് ദുൽഖറുമായി അടുത്ത ബന്ധമില്ല. ഒരുമിച്ചുള്ള ഒരു ഫോട്ടോ പോലും കാണില്ല. അവന്റെ ബാപ്പയോട് നല്ല ബന്ധമാണ്. സിനിമ ഇറങ്ങും മുൻപ് മകനും ബാപ്പയ്ക്കും ആശംസാ സന്ദേശം അയച്ചിരുന്നു. ബാലചന്ദ്രമേനോൻ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only