09 നവംബർ 2021

വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: പാലാ സ്വദേശി പിടിയിൽ
(VISION NEWS 09 നവംബർ 2021)
കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ.
പാലാ മാനന്തവാടി പേര്യ സ്വദേശി എക്കണ്ടിയിൽ മുഹമ്മദ് അജ്മലാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനം.

മുഹമ്മദ് അജ്മൽ മുൻപ് ജോലി ചെയ്തിരുന്ന മൊബൈൽ കടയിലാണ് പെൺകുട്ടി ഫോൺ ചാർജ് ചെയ്യാൻ പോയിരുന്നത്. ഇവിടെ നിന്നും ഫോൺ നമ്പർ കരസ്ഥമാക്കിയ പ്രതി വാട്ട്സാപ്പിലൂടെ പെൺകുട്ടിയുമായി നിരന്തരം ബന്ധപെടുകയും പ്രണയത്തിലാവുകയും ചെയ്തു. പിന്നീട് പെൺകുട്ടിയെ അജ്മൽ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

മാനസിക നിലയിൽ സംശയം തോന്നിയ മാതാപിതാക്കൾ കുട്ടിയോട് ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. സംഭവത്തെ തുടർന്ന് പാലായിൽ നിന്ന് കടന്നുകളഞ്ഞ പ്രതി വയനാട്ടിൽ മൊബൈൽ ഷോപ് നടത്തി വരികയായിരുന്നു.

അവിടെ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ, ബലാത്സംഗം, ഐടി നിയമങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ ലാപ്ടോപ്പും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only